തിരുവനന്തപുരം: ക്രമസമാധാന മേഖലയില്‍ കേരളം മികച്ച സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പി സദാശിവത്തിനയച്ച കത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ചയാണെന്നും സ്ത്രികള്‍ക്കും കുട്ടികള്‍ക്കും ബിജെപിക്കാര്‍ക്കെതിയുമുള്ള അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും കാട്ടി മഹാരാഷ്ട്ര എംപി പൂനം മഹാജന്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നു.
ഈ കത്തിന്റെ കോപ്പി അടക്കം ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 19 ആര്‍എസ്എസ്, ബിജെപി, എബിവിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കാര്യമായ നടപടിയെടുത്തട്ടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസില്‍ 1300ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കത്തില്‍ പറഞ്ഞിരുന്നു.
പോലിസ് റിപ്പോര്‍ട്ട് പ്രകാരം പൂനത്തിന്റെ പ്രസ്താവനകള്‍ തെറ്റാണെന്ന് മാത്രമല്ല രാഷ്ട്രീയ പ്രേരിതവുമാണെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ