തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍; മുറുമുറുപ്പുമായി കേരള ബിജെപി നേതാക്കള്‍

രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.ബിജെപി കേന്ദ്രങ്ങളില്‍ മുറുമുറുപ്പുകള്‍ സജീവമാണ്
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍; മുറുമുറുപ്പുമായി കേരള ബിജെപി നേതാക്കള്‍

തിരുവവനന്തപുരം: 2019ലെ ലോകസഭ ഇലക്ഷനില്‍ കേരളം എന്ത് വിലകൊടുത്തും പിടിക്കണം എന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ നയം. അതിന്റെ ഭാഗമായി സംസ്ഥാനത്തെ ലോകസഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളും ചര്‍ച്ചകളുമൊക്കെ ബിജെപി ക്യാമ്പുകളില്‍ സജീവമായിക്കഴിഞ്ഞു. കേരളത്തിലെ എന്‍ഡിഎ വൈസ്‌ചെയര്‍മാനും കര്‍ണ്ണാടകത്തില്‍ നിന്നുള്ള ബിജെപി രാജ്യസഭ എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ വിജയസാധ്യതയുള്ള സീറ്റില്‍ മത്സരിച്ചേക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന്  ലഭിക്കുന്ന വാര്‍ത്തകള്‍.

 തിരുവനന്തപുരമാകും രാജീവിനായി പരിഗണിക്കുന്നതെന്നും സൂചനകള്‍ ലഭിക്കുന്നു.വിജയസാധ്യതാ മണ്ഡലങ്ങളായി ബിജെപി കരുതുന്ന തൃശൂര്‍,പാലക്കാട്,കാസര്‍ഗോഡ് മണ്ഡലങ്ങളും രാജീവിനായി പരിഗണനയിലുണ്ട്. എന്നാല്‍ പ്രമുഖ സംസ്ഥാന നേതാക്കളെ ഒഴിവാക്കി രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.ബിജെപി കേന്ദ്രങ്ങളില്‍ മുറുമുറുപ്പുകള്‍ സജീവമാണ്. 

എന്നാല്‍ ബിജെപി ദേശീയ നേതൃത്വത്തില്‍ രാജീവിനുള്ള പിടിപാട് വ്യക്തമായി അറിയാവുന്ന സംസ്ഥാന നേതാക്കള്‍ ഇതുവരേയും പരസ്യമായി രംഗത്തെത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയിലടക്കം കേരളത്തിലെ വിഷയങ്ങള്‍ കൂടുതലായി രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ നിന്നും രാജീവ് കേരളത്തില്‍ മത്സരിക്കും എന്ന കാര്യം ഉറപ്പിച്ചു എന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

തിരുവനന്തപുരം മണ്ഡലത്തില്‍ കണ്ണുംനട്ടിരുന്ന സംസ്ഥാന നേതക്കള്‍ക്കെല്ലാം തിരിച്ചടിയായിരിക്കുകയാണ് ദേശീയ നേതൃത്വം നേരിട്ട് രംഗത്തിറക്കിയ രാജീവ് ചന്ദ്രശേഖറിന്റെ വരവ്. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നേതാക്കള്‍ക്കെല്ലാം തിരുവനന്തപുരം മണ്ഡലത്തില്‍ കണ്ണുണ്ടായിരുന്നു. കെ സുരേന്ദ്രനും ശേഭാ സുരേന്ദ്രനും കൃഷണദാസും വി.വി രാജേഷും വി.മുരളീധരനും അടക്കമുള്ളവര്‍ പ്രതീക്ഷയോടെയാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നോക്കി കാണുന്നത്.

ബിജെപിക്ക് വളക്കൂറുള്ള മണ്ണാണ് തിരുവനന്തപുരം മണ്ഡസലം എന്നതും ഒരേയൊരു എംഎല്‍എ ഒ രാജഗോപലിന്റെ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത് വിജയ സാധ്യത കൂട്ടും എന്നതും നേതാക്കളെ തിരുവനന്തപുരത്തേക്ക് അടുപ്പിക്കാന്‍ കാരണമാകുന്നു. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം തകിടം മറിച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. 

സംസ്ഥാനത്ത് ജനസമ്മതിയുള്ള നേതാക്കളെ വാര്‍ത്തെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല എന്ന പരാതി കേന്ദ്ര നേതൃത്വത്തിന് ശക്തമായി ഉണ്ട്്. എന്നിരുന്നാല്‍ തന്നെയും ജനങ്ങള്‍ക്ക് പരിചയമില്ലാത്തയാളെ മത്സര രംഗത്തിറക്കി ഉള്ള വിജയസാധ്യത കൂടി നശിപ്പിക്കേണ്ടതുണ്ടോ എന്നാണ് സംസ്ഥാന നേതാക്കാളുടെ ആശങ്ക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com