ഫോണ്‍കെണി വിവാദത്തില്‍ എ കെ ശശീന്ദ്രനെതിരെ കേസ് 

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
ഫോണ്‍കെണി വിവാദത്തില്‍ എ കെ ശശീന്ദ്രനെതിരെ കേസ് 

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ കെ ശറീന്ദ്രനെതിരെ കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയാണ് സ്വമേധയാ കേസെടുത്തത്. ചാനല്‍ പ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഫോണിലൂടെ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്നതാണ് കേസ്. 

ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ശശീന്ദ്രന്റെ രാജിയില്‍ കലാശിക്കുകയും ചെയ്ത സംഭവത്തിലാണ് ചാനല്‍ പ്രവര്‍ത്തക കേസ് കൊടുത്തത്. മംഗളം ചാനലാണ് മന്ത്രിയായിരുന്ന ശശീന്ദ്രനെ കുടുക്കാന്‍ വേണ്ടി യുവതിയെ ഉപയോഗിച്ച് ഫോണ്‍ ട്രാപ്പ് നടത്തിയത്. തുടര്‍ന്ന് ചാനല്‍ പരാതിയുമായി സമീപിച്ച യുവതിയോട് ലൈംഗിക സംഭാഷണം നടത്തി എന്ന തരത്തില്‍ വാര്‍ത്ത പുറത്തുനവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ശശീന്ദ്രന്‍ രാജിവെച്ചത്. 

എന്നാല്‍ വാര്‍ത്തയുടെ ആധികാരികതയെപ്പറ്റി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ദിവസങ്ങള്‍ക്കകം വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് തെളിയുകയും ചാനല്‍ കുറ്റ സമ്മതം നടത്തുകയും ചെയ്തു. ചാനല്‍ സിഇഓ അജിത്കുമാര്‍,ജേര്‍ണലിസ്റ്റ് ജയചന്ദ്രന്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com