കോണ്‍ഗ്രസിന്റെ ഭാവി രാഹുലിന്റെ കയ്യില്‍; പറഞ്ഞതെല്ലാം വിഴുങ്ങി സി.ആര്‍ മഹേഷ് വീണ്ടും കോണ്‍ഗ്രസില്‍

രാഹുല്‍ഗാന്ധി സത്യസന്ധനും നീതിമാനും വളരെ നല്ല മനുഷ്യനുമാണ് എന്ന് മഹേഷ്
കോണ്‍ഗ്രസിന്റെ ഭാവി രാഹുലിന്റെ കയ്യില്‍; പറഞ്ഞതെല്ലാം വിഴുങ്ങി സി.ആര്‍ മഹേഷ് വീണ്ടും കോണ്‍ഗ്രസില്‍

ന്യുഡല്‍ഹി: യൂത്തകോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാണ് തീരുമാനം. സി.ആര്‍ മഹേഷ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. 

താന്‍ സജീവമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കണം എന്ന് രാഹുല്‍ ആവശ്യപ്പെട്ടുവെന്ന് മഹേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുല്‍ഗാന്ധി സത്യസന്ധനും നീതിമാനും വളരെ നല്ല മനുഷ്യനുമാണ് എന്ന് മഹേഷ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ കഴിവുകളെ കോണ്‍ഗ്രസ് വേണ്ടവിധം ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടന്നും രാഹുലിന്റെ കയ്യിലാണ് കോണ്‍ഗ്രസിന്റെ ഭാവിയെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നയിരുന്നു സി ആര്‍ മഹേഷ് ഫേസ്ബുക്കിലൂടെ രാഹുലിനെ വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ ദയനീയ സ്ഥിതി ലാഘവത്തോടെ കണ്ടുനില്‍ക്കുന്ന നേതൃത്വം നീറോ ചക്രവര്‍ത്തിയെ ഓര്‍മ്മിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ വേരുകള്‍ അറ്റുപോകുന്നത് കാണാന്‍ രാഹുല്‍ ഗാന്ധി കണ്ണുതുറക്കണമെന്നും മഹേഷ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് യൂത്ത് കോണ്‍ഗസില്‍ നിന്ന് രാജിവെച്ച സിആര്‍ മഹേഷ് രാഷ്ട്രീയം വിട്ട് തൊഴിലെടുത്ത് ജീവിക്കുമെന്നും പറഞ്ഞിരുന്നു.ഇതേത്തുടര്‍ന്ന് മഹേഷിനെപ്പുറത്താക്കുന്നതായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എന്നാല്‍ വീണ്ടും പാര്‍ട്ടിയിലേക്ക് മടങ്ങിയെത്താനുള്ള അവസരം ലഭിച്ചതോടെ പറഞ്ഞതെല്ലാം വിഴുങ്ങി രാഹുലിനെയും എകെ ആന്റണിയേയും പുകഴ്ത്തുകയാണ് മഹേഷ്. കെഎസ്‌യു വളര്‍ത്തി വലുതാക്കിയ എകെ ആന്റണി മൗനിബാബയാണെന്നും മഹേഷ് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com