വരുന്നു ചീഫ് മിനിസ്‌റ്റേഴ്‌സ് ഫെലോ;മുഖ്യമന്ത്രിക്ക് വീണ്ടും ഉപദേശകര്‍ 

ഉയര്‍ന്ന വാര്‍ഷിക ശമ്പള പാക്കേജില്‍ രണ്ടു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം
വരുന്നു ചീഫ് മിനിസ്‌റ്റേഴ്‌സ് ഫെലോ;മുഖ്യമന്ത്രിക്ക് വീണ്ടും ഉപദേശകര്‍ 

തിരുവനന്തപുരം: നിലവിലുള്ള ഏഴ് ഉപദേശകരെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന് ഇനിയും ഉപദേശകര്‍ വരുന്നു. കോര്‍പ്പറേറ്റ് കമ്പനികളുമായുള്ള ആശയവിനിമയത്തിനും കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തി ഐടി മേഖല പരിപോഷിപ്പിക്കുവാനുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ അഞ്ചംഗ പ്രൊഫഷണല്‍ സംഘത്തെ കൊണ്ടുവരുന്നു. 

ഉയര്‍ന്ന വാര്‍ഷിക ശമ്പള പാക്കേജില്‍ രണ്ടു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം. ചീഫ് മിനിസ്റ്റേഴ്‌സ് ഫെലോ എന്നറിയപ്പെടുന്ന സംഘത്തിലേക്ക് അഭിമുഖം വഴിയാണ് ആളെത്തെരഞ്ഞെടുക്കുന്നത്. മികച്ച ബിസിനസ് സ്‌കൂളുകളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാരിന് കീഴിലെ ഹൈപ്പവര്‍ ഐടി കമ്മിറ്റിയാണ് അഭിമുഖം നടത്തുന്നത്. 

കരാര്‍ കാലാവധി കഴിഞ്ഞാല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ മിഷന്‍ പദ്ധതികളിലോ നിയമനം നല്‍കും. അനിവാര്യമാണെന്ന് കണ്ടാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തുടരാം. ഐടി വകുപ്പ് പുറത്തിറക്കിയ കുറിപ്പിലാണ് ഇതി സംബന്ധിച്ച വിവരരങ്ങളുള്ളത്. 
സ്‌റ്റേഴ്‌സ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com