വിളിച്ചപ്പോ വന്നിരുന്നെങ്കില്‍ കെ.എം. മാണിയുടെ മുഖ്യമന്ത്രിസ്വപ്‌നം സാധ്യമായേനെയെന്ന് മന്ത്രി ജി. സുധാകരന്‍

വിളിച്ചപ്പോ വന്നിരുന്നെങ്കില്‍ കെ.എം. മാണിയുടെ മുഖ്യമന്ത്രിസ്വപ്‌നം സാധ്യമായേനെയെന്ന് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കുപോക്ക് സിപിഎമ്മിന്റെ ഭാഗത്തുനിന്നുമുണ്ടായിരുന്നു എന്നു സൂചനയുമായി മന്ത്രി ജി. സുധാകരന്‍.
ഒരു പ്രസംഗത്തിനിടെയാണ് ജി. സുധാകരന്‍ ഇങ്ങനെയൊരു സൂചന നല്‍കിയത്.
ജി. സുധാകരന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗം ചുവടെ:
'' ''മാണിസാറിനെപ്പറ്റി ഭയങ്കര അഭിപ്രായമാണിപ്പോ. ഇപ്പോമാത്രമല്ല 2102ല്‍ ഞാന്‍ പ്രസംഗിച്ചു. അന്നത് കേട്ടിരുന്നെങ്കില്‍ മാണിസാറിന് ഈ ദുഃഖമൊന്നുമുണ്ടാകില്ലായിരുന്നു. എന്താണ് ഞാന്‍ പറഞ്ഞത്. നിയമസഭയില്‍ ഞാന്‍ പാടി. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍. യുഡിഎഫ് സ്വര്‍ഡണ്ണക്കൂട്ടില്‍ കെട്ടിയിട്ടാലും ബന്ധനംതന്നെ പാരില്‍. വിട്ടയക്കുക കൂട്ടില്‍നിന്നും എന്നെ ഒട്ടുവാനില്‍ പറന്നുനടക്കും എന്നു പറയാന്‍ താമസിച്ചു. അന്ന് മാണിക്ക് തോന്നിയിരുന്നെങ്കില്‍ ഇടക്കാലത്ത് കിട്ടുന്ന പോസ്റ്റ് ചിന്തിക്കാന്‍ കഴിയാത്തതാണ്. ചെറിയൊരു കാര്യത്തിന്. അതുകഴിഞ്ഞ് ഇലക്ഷനായിരുന്നു ഉണ്ടാവുമായിരുന്നത്. സാരമില്ല; ഞങ്ങള്‍ മാണിസാറിനെ ക്ഷണിച്ചിട്ടൊന്നുമില്ല. മാണിസാര്‍ കഴിവുള്ളവനാണ്. എന്താണ് മുഖ്യമന്ത്രിതന്നെ അദ്ദേഹത്തെക്കുറിച്ച് അന്ന് സംസാരിച്ചത്. മാണിസാറിന്റെ അമ്പതാം വര്‍ഷത്തിലെ ചടങ്ങിന് നിയമസഭയില്‍. എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ....മാണിസാറിന് എപ്പോഴും വ്യക്തിപരമായി പരിഗണനയുണ്ട്.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com