സിപിഎം എംഎല്‍എ ആര്‍എസ്എസ് വേദിയില്‍, ആര്‍എസ്എസിന്റേതെന്ന് അറിഞ്ഞില്ലെന്ന് വിശദീകരണം

എന്നാല്‍ ആര്‍എസ്എസ് പരിപാടിയാണ് എന്നറിയാതെയാണ് പരിപാടിയില്‍ പങ്കെടുത്തഎന്നാല്‍ ആര്‍എസ്എസ് പരിപാടിയാണ് എന്നറിയാതെയാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് അരുണന്‍ എംഎല്‍എ വിശദീകറണം നല്‍കിയിരിക്കുന്നത്ത്
സിപിഎം എംഎല്‍എ ആര്‍എസ്എസ് വേദിയില്‍, ആര്‍എസ്എസിന്റേതെന്ന് അറിഞ്ഞില്ലെന്ന് വിശദീകരണം

ഇരിഞ്ഞാലക്കുട: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സിപിഎം എംഎല്‍എ. ഇരിഞ്ഞാലക്കുട എംഎല്‍എ കെയു അരുണനാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടത്തുത്. ആര്‍എസ്എസ് ഊരകം ശാക സംഘടിപ്പിച്ച പരിപാടിയിലാണ് അരുണന്‍ പങ്കെടുത്തത്. അരുണന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിഷയം വിവാദമായത്. ആര്‍എഎസ്എസ് ശാഖ നടത്തിയ നോട്ടുപുസ്തക വിതരണത്തിന്റെ ഉദ്ഘാടനത്തിനാണ് എംഎല്‍എ പോയത്. 

എന്നാല്‍ ആര്‍എസ്എസ് പരിപാടിയാണ് എന്നറിയാതെയാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് അരുണന്‍ എംഎല്‍എ വിശദീകറണം നല്‍കിയിരിക്കുന്നത്. തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്‍ പാര്‍ട്ടി ഘടകത്തോടും എംഎല്‍എയോടും വിശദീകരണം തേടിയിരിക്കുകയാണ്ി ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com