ഒറ്റപ്പാലത്ത് യുവാവും യുവതിയും റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

മൃതദേഹങ്ങള്‍ തിരിച്ചറിയാത്തവിധം വികൃതമായ നിലയിലാണ്.  തിരിച്ചറിയല്‍ രേഖയും മൊബൈല്‍ ഫോണും പരിശോധിച്ചാണ് പോലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. 
ഒറ്റപ്പാലത്ത് യുവാവും യുവതിയും റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. മായന്നൂര്‍ സ്വദേശി അരുണ്‍ (21), കേച്ചേരി സ്വദേശി കാവ്യ (20) എന്നിവരുടെ മൃതദേഹമാണ് തൃക്കങ്ങോട്ട് കടവ് റെയില്‍വെ പാളത്തിന് സമീപം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാത്തവിധം വികൃതമായ നിലയിലാണ്.  തിരിച്ചറിയല്‍ രേഖയും മൊബൈല്‍ ഫോണും പരിശോധിച്ചാണ് പോലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. 

കോയമ്പത്തൂരുള്ള സ്വകാര്യ കോളേജില്‍ വിദ്യാര്‍ഥിയാണ് മരിച്ച അരുണ്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് കാവ്യ. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും രാത്രി വൈകി വന്ന വണ്ടിക്ക് മുന്നില്‍ ചാടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com