ചിത്രം കടപ്പാട്: ഗൂഗിള്‍
ചിത്രം കടപ്പാട്: ഗൂഗിള്‍

ബ്രഹ്മചാരിയായ മയില്‍; സോഷ്യല്‍ മീഡിയ തകര്‍ക്കുകയാണ് ബ്രോ! തെളിവുതരാം; വീഡിയോ കാണാം

ആ കണ്ണീര്‍ പെണ്‍മയിലുകള്‍ കുടിച്ചാണത്രെ ഗര്‍ഭധാരണം സാധ്യമാകുന്നത്

കൊച്ചി: രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ്മയുടെ അവസാനത്തെ വിധി പ്രസ്താവം പശുവിനെ ദേശീയമൃഗമാക്കണമെന്നായിരുന്നു. പറഞ്ഞ വിധിയെ വിശദാംശങ്ങള്‍കൊണ്ട് ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ പറഞ്ഞത് അബദ്ധങ്ങളും. ഒരു പ്രധാനപ്പെട്ട കമന്റ്; ദേശീയ പക്ഷിയായ മയിലുകള്‍ നിത്യബ്രഹ്മചാരികളാണെന്നായിരുന്നു. എന്നിട്ടും മതിവരാതെ മയിലുകള്‍ സന്തതിയുല്‍പാദനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു: ആണ്‍മയിലുകള്‍ കരയുമ്പോള്‍ ആ കണ്ണീര്‍ പെണ്‍മയിലുകള്‍ കുടിച്ചാണത്രെ ഗര്‍ഭധാരണം സാധ്യമാകുന്നത്. വെറുതെയാണോ ശ്രീകൃഷ്ണന്‍ മയില്‍പ്പീലി തലമുടിയില്‍ തിരുകിയത് എന്നടക്കം അദ്ദേഹം പറഞ്ഞുകഴിഞ്ഞു.
വിദ്യാഭ്യാസമില്ലാത്ത ഒരാളായിരുന്നു പറഞ്ഞതെങ്കില്‍ ക്ഷമിക്കാമായിരുന്നു. എന്നാല്‍ ഇത് ഹൈക്കോടതി ജഡ്ജിയല്ലേ? സോഷ്യല്‍ മീഡിയ പല വിശദാംശങ്ങളിലൂടെ ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മയുടെ വാക്കുകളെ ട്രോളിക്കൊണ്ടിരിക്കുകയാണ്.
ചില ട്രോളുകള്‍ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com