അവഗണന സഹിച്ച് എന്‍ഡിഎയില്‍ തുടരില്ല: തുഷാര്‍ വെള്ളാപ്പള്ളി

അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് മന്ത്രിമാരുണ്ടാവാകുയെന്നതാണ് ലക്ഷ്യം. പിണറായിയോടോ ഉമ്മന്‍ചാണ്ടിയോടോ യാതൊരു വിരോധവുമില്ല- കുമ്മനത്തിനോട് പ്രത്യേക മമതയില്ലെന്നും  തുഷാര്‍
അവഗണന സഹിച്ച് എന്‍ഡിഎയില്‍ തുടരില്ല: തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: അവഗണന സഹിച്ച് മുന്നണിയില്‍ തുടരുമെന്ന ധാരണ ആര്‍ക്കുംവേണ്ടെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. അധികാരത്തിലേറാന്‍ ആരുമായും കൂടാന്‍ മടിയില്ലെന്നും തുഷാര്‍ വ്യക്തമാക്കി. ബിഡിജെഎസ് ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു തുഷാര്‍ നിലപാട് വ്യക്തമാക്കിയത്.

അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് മന്ത്രിമാരുണ്ടാവാകുയെന്നതാണ് ലക്ഷ്യം. പിണറായിയോടോ ഉമ്മന്‍ചാണ്ടിയോടോ യാതൊരു വിരോധവുമില്ലെന്നു പറഞ്ഞ തുഷാര്‍ കുമ്മനത്തിനോട് പ്രത്യേക മമതയില്ലെന്നും വ്യക്തമാക്കി. ബിഡിജെഎസിനെ രണ്ടുമുന്നണികളും ചേര്‍ന്ന് എന്‍ഡിഎയുടെ ഭാഗമാക്കിയതാണ്.

കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങളോട് യോജിപ്പില്ലെന്നത് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ജിഎസ്ടി അടക്കമുള്ള വിഷയങ്ങളോട് യോജിപ്പില്ലെന്നും തുഷാര്‍ വ്യക്തമാക്കി. എന്നാല്‍ ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്നായിരുന്നു കുമ്മനത്തിന്റെ ജനരക്ഷാ സമാപനയോഗത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com