തോമസ് ചാണ്ടി പണമുള്ള ബൂര്‍ഷ്വ; ജനാധിപത്യബോധമില്ലെന്ന് എംഎം ലോറന്‍സ്

തോമസ് ചാണ്ടി പണമുള്ള ബൂര്‍ഷ്വ; ജനാധിപത്യബോധമില്ലെന്ന് എംഎം ലോറന്‍സ്

തോമസ് ചാണ്ടിക്ക് കമ്മ്യൂണിസ്റ്റ് ബോധമോ ജനാധിപത്യ ബോധമോ ഇല്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ്

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് കമ്മ്യൂണിസ്റ്റ് ബോധമോ ജനാധിപത്യ ബോധമോ ഇല്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ്. ഇപി ജയരാജനെപ്പോലെയും എകെ ശശീന്ദ്രനെ പോലെയും തോമസ് ചാണ്ടിക്കും സ്വയം രാജിവെക്കാമായിരുന്നുവെന്നും ലോറന്‍സ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലോറന്‍സിന്റെ പ്രതികരണം. 

ചാണ്ടി പണമുള്ള ബൂര്‍ഷ്വയാണ്. കോടിയേരി വിലയേറിയ കാറില്‍ സഞ്ചരിച്ച കാര്യം വാര്‍ത്തകളിലാണ് അറിഞ്ഞതെന്നും ലോറന്‍സ് പറഞ്ഞു. 

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ സിപിഎം നേതാക്കളാരും വലിയ പ്രതികരണങ്ങള്‍ നടത്താതിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലോറന്‍സിന്റെ പ്രതികരണം വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com