ഇന്ത്യാ ടുഡേ ഒളികാമറ: ഹാദിയ കേസില്‍ സൈനബയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും

മഞ്ചേരിയിലെ സത്യസരണി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനത്തിനു വിധേയമാക്കുന്നുണ്ട് എന്നാണ് സൈനബയും പോപ്പുലര്‍ ഫ്രണ്ട് നേതാവായ അഹമ്മദ് ഷെരിഫും ഇന്ത്യാ ടുഡേ സ്റ്റിങ് ഓപ്പറേഷനില്‍ വെളി
ഇന്ത്യാ ടുഡേ ഒളികാമറ: ഹാദിയ കേസില്‍ സൈനബയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബയെ ദേശീയ അന്വേഷണ ഏജന്‍സി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേ നടത്തിയ രഹസ്യ കാമറ ഓപ്പറേഷനിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണിത്. 

മഞ്ചേരിയിലെ സത്യസരണി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനത്തിനു വിധേയമാക്കുന്നുണ്ട് എന്നാണ് സൈനബയും പോപ്പുലര്‍ ഫ്രണ്ട് നേതാവായ അഹമ്മദ് ഷെരിഫും ഇന്ത്യാ ടുഡേ സ്റ്റിങ് ഓപ്പറേഷനില്‍ വെളിപ്പെടുത്തിയത്. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്ന സംഘപരിവാര്‍ ആരോപണത്തെ ശരിവയ്ക്കും വിധമാണ്, ഇന്ത്യാ ടുഡേ ഒളികാമറയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിക്കുന്നതെന്ന് വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും ഇതിന് അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കോഴിക്കോട്ടെയും പൊന്നാനിയിലെയും സ്ഥാപനങ്ങളുമായി ധാരണയുണ്ടെന്നുമാണ് ഒളികാമറയില്‍ സൈനബ പറയുന്നത്.

ഹാദിയ കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ വിമന്‍ ഫ്രണ്ട് നേതാവായ സൈനബയെ എന്‍ഐഎ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഹാദിയ ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചത് സൈനബയുടെ കസ്റ്റഡിയില്‍ ഇരിക്കുന്ന സമയത്താണ്. ഇസ്ലാമിലേക്കു മാറിയ സൈനബയെ നേരത്തെ കോടതി സൈനബയുടെ സംരക്ഷണയില്‍ വിട്ടിരുന്നു. പിതാവ് അശോകന്‍ നല്‍കിയ രണ്ടാമത്തെ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണയ്ക്കു വന്ന വേളയിലാണ്, ചുരുങ്ങിയദിവസം കൊണ്ട് ഹാദിയ ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നത്. ഇത് അസ്വാഭാവികമാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com