തോമസ്ചാണ്ടിക്കെതിരെ നടപടി വേണമെന്ന് സിപിഐ; റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് ദേശീയ നേതൃത്വം

തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഐ ദേശീയ നേതൃത്വം. ഇക്കാര്യം ഉന്നയിച്ച് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് നടപടി ആവശ്യപ്പെട്ട്  ശുപാര്‍ നല്‍കിയെന്നും സുധാകര്‍ റെഡ്ഢി
തോമസ്ചാണ്ടിക്കെതിരെ നടപടി വേണമെന്ന് സിപിഐ; റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: കയ്യേറ്റ വിവാദത്തില്‍പ്പെട്ട മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഐ ദേശീയ നേതൃത്വം.  തോമസ് ചാണ്ടിക്കെതിരെ
നടപടി ആവശ്യപ്പെട്ട്  റവന്യു മന്ത്രി മുഖ്യമന്ത്രിക്ക്‌  കത്തു നല്‍കിയെന്നു സിപിഐ ജനറല്‍ സെക്രട്ടറി എസ്‌ സുധാകര്‍ റെഡ്ഢി പറഞ്ഞു. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരില്‍ അഴിമതിക്ക് ഇടമില്ലെന്നും സുധാകര്‍ റെഡ്ഢി പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിയുടെ അഴിമതി വ്യക്തമായെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും സുധാകര്‍ റെഡ്ഢി പറഞ്ഞു

ജനജാഗ്രതാ യാത്രയുടെ ഭാഗമായി തോമസ് ചാണ്ടി ഉയര്‍ത്തിയ വെല്ലുവിളിയാണ് കേന്ദ്രനേതൃത്വത്തിനെ രംഗത്ത് വരാന്‍ സിപിഐയെ പ്രേരിപ്പിച്ചത്. സര്‍ക്കാരിന്റെ പ്രതിച്ഛായ ബാധിക്കുന്ന രീതിയിലേക്ക് കാര്യം മാറിയ സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും മുന്നണിയുടെയും നിലപാട് സംരക്ഷിക്കാന്‍ മുന്നണിയിലെ പ്രബല കക്ഷി എന്ന നിലയില്‍ സിപിഐക്ക് ബാധ്യതയുണ്ടെന്നും സിപിഐ ദേശീയ നേതൃത്വം വിലയിരുത്തുന്നു.

കോടിയേരി ബാലകൃഷ്ണന്റെയും കാനം രാജേന്ദ്രന്റെയും നേതൃത്വത്തിലുള്ള ജാഥ നാളെ സമാപിക്കാനിരിക്കെ ഇക്കാര്യത്തില്‍ നാളെ കഴിഞ്ഞ ശേഷം മാത്രമായിരിക്കും കേരള നേതാക്കള്‍ എന്തെങ്കിലും അഭിപ്രായം പറയുക. തോമസ് ചാണ്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം നേരിട്ട് വിളിച്ചു ശാസിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. തോമസ് ചാണ്ടി മന്ത്രി സ്ഥാനത്തുതുടരണമോ എന്ന കാര്യത്തില്‍ രണ്ടുദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ഇടതുമുന്നണി നേതാക്കള്‍ തന്നെ പറയുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com