അലൈന്‍മെന്റ് മാറ്റാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി

സര്‍ക്കാര്‍ അലൈന്‍മെന്റ് മാറ്റാതെ ഗെയല്‍ വിരുദ്ധ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സമരസമിതി - പദ്ധതി വേണ്ടെന്ന നിലപാട് ഞങ്ങള്‍ക്കില്ല - ജനവാസമേഖലയില്‍ കൂടിയാകരുതെന്ന നിലപാടില്‍ മാറ്റമില്ല
ഫോട്ടോ: സനേഷ്
ഫോട്ടോ: സനേഷ്

കോഴിക്കോട്: സര്‍ക്കാര്‍ അലൈന്‍മെന്റ് മാറ്റാതെ ഗെയല്‍ വിരുദ്ധ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സമരസമിതി. വാതക പ്പൈ് ലൈന്‍ പദ്ധതി വേണ്ടെന്ന നിലപാട് ഞങ്ങള്‍ക്കില്ലെന്നും അത് ജനവാസമേഖലയില്‍ കൂടിയാകരുതെന്ന നിലപാടില്‍ മാറ്റമില്ലെന്നും സമരസമിതി നേതാവ് സിപി ചെറിയ മുഹമ്മദ് സമകാലിക മലയാളത്തോട് പറഞ്ഞു.

പത്തുസെന്റും അഞ്ചുസെന്റും മാത്രമാണ് ഇവിടെയുള്ള ആളുകള്‍ക്ക് ആകെ ഉളളത്. അതിലൂടെ 24 മീറ്റര്‍ വീതിയില്‍ പൈപ്പ് ലൈന്‍ കടന്നുപോയാല്‍ ഞങ്ങള്‍ എന്തുചെയ്യുമെന്നും സമരസമിതി ചോദിക്കുന്നു. സര്‍ക്കാര്‍ ആദ്യം തയ്യാറാകേണ്ടത് പൈപ്പിടല്‍ നിര്‍ത്തിവെക്കുക എന്നതാണ്. ഇന്ന് പോലും വിളവെടുക്കാന്‍ അനുവദിക്കാതെ ഗെയ്ല്‍ അധികൃതര്‍ പൈപ്പ് ഇടല്‍ തുടരുകയാണ്.  നാട്ടുകാരുടെ നിലവിളി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലന്നെതാണ് ഇത് വ്യക്തമാക്കുന്നത്.

ഈ നാട്ടുകാര്‍ക്കോ സമീപ പ്രദേശങ്ങളിലെയും ആളുകള്‍ക്ക്  യാതൊരു ഗുണവുമില്ലാത്ത പദ്ധതിക്കായി ഞങ്ങള്‍ എന്തിനാണ് ഭൂമി വിട്ടുകൊടുക്കുന്നതെന്നും ചെറിയ മുഹമ്മദ് ചോദിക്കുന്നു. ഇവിടെ പൈപ്പ് ഇടല്‍ അരംഭിച്ചതേയുള്ളു. ജനങ്ങളുടെ പ്രയാസം മനസിലാക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് നിലപാടാണ് സര്‍ക്കാരിനെങ്കില്‍ സമരത്തില്‍ നിന്നും സമരസമിതിയെ പിന്തിരിപ്പിക്കാനാകില്ല. സര്‍ക്കാര്‍ എന്തുപറയുന്നു എന്നു കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ ശേഷം അന്തിമ തീരുമാനം പറയുമെന്നും സമരസമിതി പറയുന്നു. 

തിങ്കളാഴ്ച വ്യവസായ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സമരസമിതി തീരുമാനിച്ചിട്ടില്ല. യോഗത്തില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം സമരസമിതി യോഗത്തിന് ശേഷമുണ്ടാകുമെന്നും ചെറിയ മുഹമ്മദ് വ്യക്തമാക്കി. സമരം തുടരുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരത്തുക ഉയര്‍ത്തുമെന്ന നിലപാടുമായി ഗെയ്ല്‍ അധികൃതരും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക നഷ്ടപരിഹാരമായി നല്‍കുമെന്നും നിലവിലെ തുക കുറവാണെന്നുമായിരുന്നു ഗെയ്‌ലിന്റെ നിലപാട്. ഗെയ്്ല്‍ നഷ്ടപരിഹാര തുക ഉയര്‍ത്തിയത് കൊണ്ട് ജനങ്ങളുടെ ആശങ്കയ്ക്ക് കുറവുണ്ടാകുന്നില്ലെന്നായിരുന്നു ചെറിയ മുഹമ്മദിന്റെ പ്രതികരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com