ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തിന്റെ പ്രതിനിധികള്‍ ഇവരാണ്; വിശദീകരണവുമായി സിപിഎം

ഒരു കാലഘട്ടത്തിന്റെ നവോത്ഥാനപരവും സമരോന്മുഖമായ പ്രകാശനമായിട്ടാന്ന് ഇസ്ലാമിന്റെ ഉദയത്തെ മാര്‍ക്‌സിസ്റ്റുകള്‍  കാണുന്നത് 
ഫോട്ടോ: സനേഷ്
ഫോട്ടോ: സനേഷ്

കോഴിക്കോട്: ഗെയ്ല്‍ സമരത്തിന്റെ അരങ്ങിലും അണിയറയിലും കളിക്കുന്ന ചില മത തീവ്രവാദ ഗ്രൂപ്പുകളെ പരാമര്‍ശിച്ച ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമെന്ന പ്രയോഗത്തെ വിവാദമാക്കി ചില മതതീവ്രവാദ ഗ്രൂപ്പുകളൂംവി ടി ബാലറാമിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളും സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്ന് സിപിഎം.  ഇസ്ലാമിന്റെ ചരിത്ര ദര്‍ശനത്തിന് വിരുദ്ധദിശയില്‍ ഭീകരവാദം പടര്‍ത്തുന്ന ഐഎസ് ഉം അതിന്റെ ഇന്ത്യന്‍ പതിപ്പുകളും നബി എതിര്‍ത്ത അജ്ഞതയടെയും പ്രകൃത ബോധത്തിന്റെയും പ്രതിനിധികളാണെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടി. അത്തരം ഗ്രൂപ്പുകളാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആശങ്കകള്‍ വളര്‍ത്തി മുക്കം സംഭവങ്ങളുടെ അണിയറയില്‍ കളിച്ചതെന്നും കുഞ്ഞിക്കണ്ണന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

ഗെയ്ല്‍ സമരത്തിന്റെ അരങ്ങിലും അണിയറയിലും കളിക്കുന്ന ചില മത തീവ്രവാദ ഗ്രൂപ്പുകളെ പരാമര്‍ശിച്ച് കൊണ്ട് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റിന്റെ പ്രസ്താവനയില്‍ വന്ന ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമെന്ന പ്രയോഗത്തെ വിവാദമാക്കി ചില മതതീവ്രവാദ ഗ്രൂപ്പുകളൂംവി ടി ബാലറാമിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളും സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റിധാരണ പടര്‍ത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും നടത്തുന്ന കുത്സിത ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണീ കുറിപ്പ്...
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ അജ്ഞതയെ മുതലെടുത്ത് കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവന ചെയ്യാന്‍ കഴിയുന്ന ഒരു വ്യവസായ വികസന പദ്ധതിക്കെതിരെ വൈകാരികമായി ജനങ്ങളെ ഇളക്കിവിട്ടവരെയാണ് ഇസ്ലാം എതിര്‍ത്ത് പോന്ന പ്രാകൃത ബോധത്തിന്റെ പ്രതിനിധികളായി ആ പ്രസ്താവനയില്‍ സൂചിപ്പിച്ചത്...
പ്രാകൃതമായ ഗോത്രാവസ്ഥയില്‍ നിന്നും കാര്‍ഷിക വാണിജ്യ വ്യവസ്ഥയിലേക്ക് പരിവര്‍ത്തനപ്പെടുന്ന ഒരു കാലഘട്ടത്തിന്റെ നവോത്ഥാനപരവും സമരോന്മുഖമായ പ്രകാശനമായിട്ടാന്ന് ഇസ്ലാമിന്റെ ഉദയത്തെ മാര്‍ക്‌സിസ്റ്റുക ള്‍ കാണുന്നത് ...
മുഹമ്മദ് നബി അജ്ഞതയില്‍ തളച്ചിടപ്പെട്ട പ്രാകൃതമായ ഗോത്ര ബോധത്തിലും പരസ്പര കലാപങ്ങളിലും അഭിരമിച്ചിരുന്ന ഒരു ജനസമൂഹത്തെയാണ് സമാധാനത്തിന്റെയും ഏകതയുടെയും വഴികളിലേക്ക് നയിച്ചത്. ബഹുദൈവ വിശ്വാസത്തിന്റെ യും വിഗ്രഹാരാധനയുടേതുമായ ഗോത്ര പ്രാകൃത ബോധത്തെയാണ് ഇസ്ലാം ചോദ്യം ചെയ്തത്.ഭിന്നതയുടെയും സംഘട്ടനങ്ങളുടെയും മനോഭാവത്തില്‍ നിന്നും മനുഷ്യഹൃദയങ്ങളെ ഏക ദൈവ വിശ്വാസത്തിലുടെ ഉദ്ഗ്രഥിച്ചെട്ടക്കാനാണ് തന്റെ പ്രബോധനങ്ങളിലൂടെ 
നബി യത്‌നിച്ചത്...
മതത്തെ പരസ്പരം വേര്‍പിരിഞ്ഞിരിക്കാനും ശത്രുത പടര്‍ത്താനുമുളള ഉപകരണമാവാതിരിക്കാനാണ് പ്രവാചകന്‍ ജാഗ്രതപ്പെട്ടത്.. മദീന സ്‌റ്റേറ്റിന്റെ രൂപീകരണ സന്ദര്‍ഭത്തില്‍ അത് കൃത്യമായി വ്യകതമാക്കപ്പെടുകയും ചെയ്തു. മദീന ഗവര്‍മെന്റിന് കീഴില്‍ എല്ലാ മതങ്ങള്‍ക്കും തുല്യ സ്ഥാനമായിരിക്കുമെന്ന് അനുയായികളെ സംശയരഹിതമായി നബി ബോധ്യപ്പെടുത്തി. ഇസ്ലാമിന് മുമ്പ് അറബ് ജനത ഹൃദയത്തി ലേററിയ ജൂത െ്രെകസ്തവ മതങ്ങളുടെ മഹാത്മ്യത്തെഎടുത്തുപറഞ്ഞു
ഇസ്ലാമിന്റെ ഈ ചരിത്ര ദര്‍ശനത്തിന് വിരുദ്ധദിശയില്‍ ഭീകരവാദം പടര്‍ത്തുന്ന ഐഎസ് ഉം അതിന്റെ ഇന്ത്യന്‍ പതിപ്പുകളും നബി എതിര്‍ത്ത അജ്ഞതയടെയുംപ്രകൃത ബോധത്തിന്റെയും പ്രതിനിധികളാണ്... അത്തരം ഗ്രൂപ്പുകളാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആശങ്കകള്‍ വളര്‍ത്തി മുക്കം സംഭവങ്ങളുടെ അണിയറയില്‍ കളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com