തോമസ് ചാണ്ടി തുടരുന്നത് ഗൗരവതരം; നിലപാട് കടുപ്പിച്ച് സിപിഐ

തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന കോടതി പരാമര്‍ശം ഗൗരവതരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ -  മന്ത്രി സ്ഥാനത്ത് തുടരണമോ എന്നത് എല്‍ഡിഎഫ്  തീരുമാനിക്കും
തോമസ് ചാണ്ടി തുടരുന്നത് ഗൗരവതരം; നിലപാട് കടുപ്പിച്ച് സിപിഐ

 തിരുവനന്തപുരം: തോമസ് ചാണ്ടിക്ക് എതിരെ നിലപാട് കടുപ്പിച്ച് സിപിഐ. തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന കോടതി പരാമര്‍ശം ഗൗരവതരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമലംഘനം നടത്തിയെന്ന് കോടതി തന്നെ കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കാനം രാജേന്ദ്രന്റെ പരസ്യപ്രസ്താവന. തോമസ് ചാണ്ടി തുടരണമോ എന്ന കാര്യം എല്‍ഡിഎഫ് ചേര്‍ന്ന ശേഷം തീരുമാനിക്കുമെന്നും കാനം പറഞ്ഞു

എല്‍ഡിഎഫ് മന്ത്രിസഭയില്‍ അഴിമതിക്കാര്‍ക്ക് ഇടമില്ലെന്ന് നേരത്തെ സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഢിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ചാണ്ടി തുടരുന്നത് അതീവ ഗൗരവതരമെന്ന പ്രസ്താവനയുമായി കാനം രംഗത്തെത്തിയത്. സര്‍ക്കാരിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടായിരുന്നു ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയുടെ റിപ്പോര്‍ട്ടെന്നും കാനം പറഞ്ഞു.

ഇനിയും വയല്‍ നികത്തുമെന്ന് മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന് ഒന്നാകെ ക്ഷീണുണ്ടാക്കി. ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്നത് മുന്നണിയാണ് ആലോചിക്കേണ്ടത്. നേരത്തെ വയല്‍ നികത്തുമെന്ന് പറഞ്ഞതിന് പിന്നാലെ മാധ്യമങ്ങളിലൂടെ വീണ്ടും അതേ നിലപാട് ആവര്‍ത്തിച്ചത്് ഗൗരവതരമായിട്ടാണ് സിപിഐ കാണുന്നത്. സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ സംബന്ധിച്ചിടത്തോളം വലിയ രീതിയില്‍ ഈ പ്രസ്താവന മങ്ങലേല്‍പ്പിച്ചതായും കാനം പറഞ്ഞു. മന്ത്രിസഭയില്‍ തുടരാന്‍ തോമസ് ചാണ്ടിക്ക് ധാര്‍മികമായ അവകാശം ഇല്ലെന്ന പരസ്യപ്രതികരണം കൂടിയാണ് കാനത്തിന്റെ അഭിപ്രായം. 

തോമസ് ചാണ്ടിക്കെതിരായ സുധാകര്‍ റെഡ്ഢിയുടെ അഭിപ്രായത്തിനെതിരെ എന്‍സിപി ദേശീയ നേതൃത്വം രംഗത്തെത്തിയതിന് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം. അടുത്ത ദിവസം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും തോമസ് ചാണ്ടി തുടരണമോ എന്നത് തന്നെയാകും മുഖ്യചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com