തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്

ലേക് പാലസ് റിസോര്‍ട്ടിലേയ്ക്ക് തോമസ് ചാണ്ടി നിലം നികത്തി റോഡ് നിര്‍മ്മിച്ചെന്ന കേസിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്
തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്

കോട്ടയം : മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് കോടതിയുടെ ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ലേക് പാലസ് റിസോര്‍ട്ടിലേയ്ക്ക് തോമസ് ചാണ്ടി നിലം നികത്തി റോഡ് നിര്‍മ്മിച്ചെന്ന കേസിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തോമസ് ചാണ്ടിക്കെതിരായ കൈയേറ്റ ആരോപണത്തില്‍ വിജിലന്‍സ് നിയമോപദേശം തേടിയിരിക്കുകയാണെന്നും, നിയമോപദേശം ലഭിച്ച ശേഷം തീരുമാനം അറിയിക്കാമെന്നും വിജിലന്‍സിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അഭിഭാഷകന്റെ നിലപാട് തള്ളിയാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. 

നേരത്തെ തോമസ് ചാണ്ടിക്കെതിരായ പരാതിയില്‍ പത്തുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.  റോഡ് നിര്‍മ്മിക്കാന്‍ തോമസ് ചാണ്ടി അനധികൃതമായി രണ്ട് ഏക്കറോളം ഭൂമി കൈയേറിയെന്നും അഡ്വ സുഭാഷ് ആരോപിച്ചു. 

ജില്ലാ കളക്ടര്‍ ടി വി അനുപപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി അഡ്വ സുഭാഷ് കോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. കോടതി ഉത്തരവ് കൂടി വന്ന സാഹചര്യത്തില്‍ തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം കൂടുതല്‍ പരുങ്ങലിലായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com