പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഉപയോഗിച്ച് ഗള്‍ഫില്‍ ജീവിതം കഴിച്ചവരാണ് ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത്; എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കെതിരെ പി ജയരാജന്‍

മീസില്‍സ് റൂബെല്ല കുത്തിവെയ്പിനെതിരെ ഭീതിപരത്തുന്നതും ഇതേ തീവ്രവാദ സംഘമാണെന്ന്  പി ജയരാജന്‍
പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഉപയോഗിച്ച് ഗള്‍ഫില്‍ ജീവിതം കഴിച്ചവരാണ് ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത്; എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കെതിരെ പി ജയരാജന്‍

കണ്ണൂര്‍ : കോഴിക്കോട്ടെയും മലപ്പുറത്തെയും ഗെയില്‍ പൈപ്പ്‌ലൈനെതിയാ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതം കഴിച്ച എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമിക്കാരാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി കലാപത്തിന് ഇറക്കാന്‍ പ്രേരിപ്പിക്കുന്നത്. മീസില്‍സ് റൂബെല്ല കുത്തിവെയ്പിനെതിരെ ഭീതിപരത്തുന്നതും ഇതേ തീവ്രവാദ സംഘമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജയരാജന്‍ കുറ്റപ്പെടുത്തി. 

പ്രവാചകനായ മുഹമ്മദ് നബി തന്റെ കാലത്ത് നിലനിന്ന പ്രാകൃത വിശ്വാസങ്ങളെ തള്ളിക്കളയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു കൊണ്ടാണ് ദൗത്യം നിര്‍വഹിച്ചത്.അതാണിപ്പോഴും കമ്മ്യുണിസ്‌റുകാര്‍ ചെയ്യുന്നത്. നാടിന്റെ വികസനത്തിന് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രാകൃതന്മാര്‍ക്കെതിരെ ജനബോധം ഉണര്‍ത്താന്‍ പരിശ്രമിക്കുമ്പോള്‍ അതിനെ പരാജയപ്പെടുത്തുന്നതിനും മതവിശ്വാസികളെ വഴിതെറ്റിക്കാനുമാണ് തീവ്രവാദികള്‍ ഇപ്പോള്‍ നുണ പ്രചരണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇപ്രകാരം

പ്രവാചകനായ മുഹമ്മദ് നബി തന്റെ കാലത്ത് നിലനിന്ന പ്രാകൃത വിശ്വാസങ്ങളെ തള്ളിക്കളയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു കൊണ്ടാണ് തന്റെ ദൗത്യം നിര്‍വഹിച്ചത്.അതാണിപ്പോഴും കമ്മ്യുണിസ്‌റുകാര്‍ ചെയ്യുന്നത്.
പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതം കഴിച്ച എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമിക്കാരാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി കലാപത്തിന് ഇറക്കാന്‍ പ്രേരിപ്പിക്കുന്നത്.
മീസില്‍സ് റൂബെല്ല കുത്തിവെയ്പിനെതിരെ ഭീതിപരത്തുന്നതും ഇതേ തീവ്രവാദ സംഘമാണ്.ചെറുകിട വാഹനങ്ങള്‍ പെരുകിവരുന്ന കേരളത്തില്‍ ദേശീയപാതയുടെ വീതി 45 മീറ്ററായി വര്ധിപ്പിക്കുന്നതിനെതിരെ സമരം നടത്തുന്നതും ഈ ഗ്രൂപ്പിന്റെ തൊഴിലായി മാറിയിരിക്കുന്നു.
നാടിന്റെ വികസനത്തിന് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രാകൃതന്മാര്‍ക്കെതിരെ ജനബോധം ഉണര്‍ത്താന്‍ പരിശ്രമിക്കുമ്പോള്‍ അതിനെ പരാജയപ്പെടുത്തുന്നതിനും മതവിശ്വാസികളെ വഴിതെറ്റിക്കാനുമാണ് ഈ തീവ്രവാദികള്‍ ഇപ്പോള്‍ നുണ പ്രചരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com