സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ; തോമസ് ചാണ്ടിക്ക് നിര്‍ണായകം

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമായിരിക്കും
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ; തോമസ് ചാണ്ടിക്ക് നിര്‍ണായകം

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ തിരുവനന്തപുരത്ത് ചേരും. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങല്‍ യോഗത്തില്‍ ചര്‍ച്ചയാകും. ലേക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി നിലം നികത്തിയ നടപടിയില്‍ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടതും, ഭൂമി കൈയേറ്റം സാധൂകരിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും. നിലവിലെ സാഹചര്യത്തില്‍ വിഷയം ഗൗരവകരമാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. 

അതേസമയം എന്‍സിപി ദേശീയ നേതൃത്വം തോമസ് ചാണ്ടിയെ പിന്തുണയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്‍സിപി നേതൃത്വത്തെ പൂര്‍ണമായും പിണക്കണോ എന്നാണ് മറുവിഭാഗം ചോദിക്കുന്നത്. അതേസമയം ജനജാഗ്രതാ യാത്രയ്ക്ക് കുട്ടനാട്ടില്‍ സ്വീകരണം നല്‍കുന്ന യോഗത്തില്‍ തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. 

എന്തായാലും തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമായിരിക്കും. അതേസമയം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി തോമസ് ചാണ്ടി എത്തിയ സാഹചര്യത്തില്‍ നിലപാട് കടുപ്പിക്കാനാണ് സിപിഐയുടെ തീരുമാനം. സിപിഎം നേതൃയോഗത്തിന് പിന്നാലെ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സിപിഐ തോമസ് ചാണ്ടി വിഷയം ഉന്നയിച്ചേക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com