സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിക്കെതിരെ തുടരന്വേഷണമാകാമെന്ന് നിയമോപദേശം

ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ള കാര്യങ്ങളിലും തുടരന്വേഷണമാവാം - ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ മുന്‍ ന്യായാധിപനുമായ അരജിത് പസായത്താണ് നിയമോപദേശം നല്‍കിയത്
സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിക്കെതിരെ തുടരന്വേഷണമാകാമെന്ന് നിയമോപദേശം

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ തുടരന്വേഷണം ആകാമെന്ന് സര്‍ക്കാരിന് നിയമോപദേശം. ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ള കാര്യങ്ങളിലും തുടരന്വേഷണം സര്‍ക്കാരിന് നടത്താമെന്നുമാണ് മുഖ്യമന്ത്രിക്ക് ലഭിച്ച നിയമോപദേശം. ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ മുന്‍ ന്യായാധിപനുമായ അരജിത് പസായത്തില്‍ നിന്നും സര്‍ക്കാര്‍ നിയമോപദേശം നല്‍കിയത്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശിവരാജന്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയതിന് പിന്നാലെ രാഷ്ട്രീയമായി റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി പുറത്തുവിട്ടതെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ട് പ്രതിപക്ഷത്തിനും നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള പിണറായിയിടെ ഗൂഡനീക്കമാണെന്നുമായിരുന്നു ആരോപണം. സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിയമോപദേശം മാത്രമാണ് ലഭിച്ചതെന്നും പ്രതിപക്ഷം ആക്ഷേപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ മുന്‍ ന്യായാധിപനുമായ അരജിത് പസായത്തില്‍ നിന്നും സര്‍ക്കാര്‍ നിയമോപദേശം തേടിയത്. സോളാര്‍ കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചേര്‍ത്തുവെച്ചായിരിക്കും ഒന്‍പതാം തിയ്യതി സോളാര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ വെക്കുക. 

ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാകുമോ എന്നുള്ളതായിരുന്നു സര്‍ക്കാര്‍ പ്രധാനമായും നിയമോപദേശത്തില്‍ തേടിയത്.  അത്തരത്തില്‍ അന്വേഷണം ആവാമെന്നാണ് നിയമോപദേശം ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com