ഹാദിയ വീട്ടില്‍ സുരക്ഷിത; കേരളത്തില്‍ നടക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനം: ദേശീയ വനിതാ കമ്മീഷന്‍

ഹാദിയ ഒരു തരത്തിലുള്ള മനുഷ്യാവകാശ ലംഘനവും അനുഭവിക്കുന്നില്ലെന്നും വീട്ടില്‍ തികച്ചും സന്തോഷവതിയാണ് - കേരളത്തില്‍ നടക്കുന്നത് ലൗജിഹാദല്ല പകരം നിര്‍ബന്ധിത പരിവര്‍ത്തനമാണെന്നും ദേശീയ വനിതാ കമ്മീഷന്‍
ഹാദിയ വീട്ടില്‍ സുരക്ഷിത; കേരളത്തില്‍ നടക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനം: ദേശീയ വനിതാ കമ്മീഷന്‍

കൊച്ചി: കേരളത്തില്‍ നടക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഹാദിയയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. ഏകദേശം ഒരു മണിക്കൂറോളം നീളുന്നതായിരുന്നു കൂടിക്കാഴ്ച. 

ഹാദിയ ഒരു തരത്തിലുള്ള മനുഷ്യാവകാശ ലംഘനവും അനുഭവിക്കുന്നില്ലെന്നും വീട്ടില്‍ തികച്ചും സന്തോഷവതിയാണ് അവളെന്നും മാധ്യമങ്ങള്‍ക്ക് മുമ്പാകെ വനിതാ കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം കേസുമായി ബന്ധപ്പെട്ട  ഒരു കാര്യവും സംസാരിച്ചിട്ടില്ലെന്നും 27ാം തിയ്യതിയില്‍ സുപ്രീം കോടതിയില്‍ ഹാജരാകാന്‍ തയ്യാറായിക്കുകയാണെന്ന് ഹാദിയ അറിയിച്ചതായും അവര്‍ പറഞ്ഞു.

കേരളത്തില്‍ നടക്കുന്നത് ലൗജിഹാദല്ല പകരം നിര്‍ബന്ധിത പരിവര്‍ത്തനമാണ്. ഹാദിയാ കേസുമായി ബന്ധപ്പെട്ട് ഡിജിപിയും സംസ്ഥാന വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഒരാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ പറഞ്ഞു. ഇതാദ്യമായാണ് ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ആദ്യമായാണ് ഹാദിയയുടെ വീട് സന്ദര്‍ശിക്കുന്നത്.

മതപരിവര്‍ത്തനത്തിനിരയായ നിമിഷയുടെ അമ്മ ബിന്ദു സമ്പത്തിനെയും രേഖ ശര്‍മ്മ സന്ദര്‍ശിക്കും. തിരുവനന്തപുരം സ്വദേശിനി നിമിഷ ഇപ്പോള്‍ അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com