ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ഇനി മലബാര്‍ ദേവസ്വത്തിന് കീഴില്‍ 

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ഇനി മലബാര്‍ ദേവസ്വത്തിന് കീഴില്‍ 

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്

ഗുരുവായൂര്‍: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. 

ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ഏറ്റെടുത്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുളള നടപടികളിലേയ്ക്ക് നീങ്ങിയത് വലിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിരുന്നു. ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടികളില്‍നിന്ന് അന്ന് ദേവസ്വം ബോര്‍ഡ് പിന്‍മാറുകയായിരുന്നു. ഭക്തര്‍ എട്ടു മണിക്കൂര്‍ ക്ഷേത്രഗോപുരം അടച്ച് അകത്തിരുന്നതോടെയാണു നീക്കം ഉപേക്ഷിച്ചിരുന്നത്. 

ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പുതിയ നടപടിയും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു ദേവസ്വം മന്ത്രിയും അഭിപ്രായപ്പെട്ടത്. ക്രമക്കേടുമൂലം ഭരണം താളംതെറ്റിയ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകമാത്രമാണ് ഉണ്ടായത്.  ഭരണസമിതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണം വരികയും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുകയും ചെയ്തതിനെതുടര്‍ന്ന് എട്ടുവര്‍ഷംമുമ്പാണ് ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നതെന്നുമായിരുന്നു ഇക്കാര്യത്തില്‍ മന്ത്രിയുടെ നേരത്തെയുള്ള പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com