ഗെയില്‍ വിരുദ്ധ സമരം: കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും മുസ്ലീംലീഗ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി 

ഇറങ്ങിപ്പോക്ക് 11 പേര്‍ക്ക് എതിരെ വീണ്ടും കേസെടുത്തതില്‍ പ്രതിഷേധിച്ച് 
ഗെയില്‍ വിരുദ്ധ സമരം: കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും മുസ്ലീംലീഗ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി 

കോഴിക്കോട് : ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന്  മുസ്ലീം ലീഗ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. 11 പേര്‍ക്ക് എതിരെ വീണ്ടും കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. കോഴിക്കോട് മുക്കത്ത് ജില്ലാകള്കടര്‍ വിളിച്ചു ചേര്‍ത്ത യോഗം പ്രഹസനമാണെന്ന് മുസ്ലീംലീഗ്  ആരോപിച്ചു.സമവായശ്രമങ്ങളുമായി ഇനി സഹകരിക്കില്ലെന്നും മുസ്ലീം ലീഗ് പ്രതിനിധികള്‍ അറിയിച്ചു. അതേസമയം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ഗെയില്‍ അധികൃതരുടെ വാഹനം കത്തിച്ചസംഭവത്തില്‍ 11 പേര്‍ക്ക് എതിരെ കേസെടുത്തതാണ് മുസ്ലീംലീഗിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം വ്യവസായമന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ കേസ് എടുക്കില്ലെന്ന് ഉറപ്പുലഭിച്ചിരുന്നതായി മുസ്ലീംലീഗ് വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന് വിപരീതമായ നടപടിയാണ് ഉണ്ടായതെന്ന് മുസ്ലീം ലീഗ് ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com