ഹാദിയയെ കാണാനെത്തിയ സോളിഡാരിറ്റി സംഘത്തെ പൊലീസ് തടഞ്ഞു 

ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്‌ഐഒ, ജിഐഒ എന്നീ സംഘടനകള്‍ സംയുക്തമായി കളക്ടറേറ്റ് മാര്‍ച്ച് നടത്തിയിരുന്നു
ഹാദിയയെ കാണാനെത്തിയ സോളിഡാരിറ്റി സംഘത്തെ പൊലീസ് തടഞ്ഞു 

വൈക്കം: ഹാദിയയെ കാണാനെത്തിയ മെഡിക്കല്‍ സംഘത്തെ പൊലീസ് തടഞ്ഞു. സൊളിഡാരിറ്റി പ്രവര്‍ത്തകരുടെ നേതൃത്വലത്തിലാണ് മെഡിക്കല്‍ സംഘം ഹാദിയയെ കാണാന്‍ എത്തിയത്. എന്നാല്‍ വീടിന് മുന്നില്‍ സംഘത്തെ പൊലീസ് തടയുകയായിരുന്നു.

ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്‌ഐഒ, ജിഐഒ എന്നീ സംഘടനകള്‍ സംയുക്തമായി കളക്ടറേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ മെഡിക്കല്‍ സംഘവുമായി ഹാദിയയുടെ വീട്ടിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com