അന്വേഷണം ഫലപ്രദമല്ലെന്ന് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തി

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായും രേഖ ശര്‍മ്മ കൂടിക്കാഴ്ച നടത്തി
അന്വേഷണം ഫലപ്രദമല്ലെന്ന് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം :  ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നു എന്നു കരുതുന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മകളെ കാണാതായതിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും, മകള്‍ക്ക് എന്തുസംഭവിച്ചു എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്നും നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു കമ്മീഷനോട് പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കൈവശമുള്ള തെളിവുകളും ബിന്ദു രേഖ ശര്‍മ്മയ്ക്ക് കൈമാറി. 

തുടര്‍ന്ന് സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായും രേഖ ശര്‍മ്മ കൂടിക്കാഴ്ച നടത്തി. ഹാദിയ കേസ്, നിമിഷ ഫാത്തിമയുടെ തിരോധാനം തുടങ്ങിയവ കൂടിക്കാഴ്ചയില്‍ വിഷയമായി. 

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ഹാദിയയുടെ വീട് സന്ദര്‍ശിച്ചശേഷം രേഖ ശര്‍മ്മ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തില്‍ മതംമാറ്റപ്പെട്ടവരുടെ വീട്ടുകാരുമായി സംസാരിക്കുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. 

ഞാന്‍ ഒരു പാര്‍ട്ടിയുടെയും അംഗത്വമെടുത്തിട്ടില്ലെന്ന് രേഖശര്‍മ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു പറഞ്ഞു. ഞാന്‍ ഒരു അമ്മ, ഇന്ത്യന്‍ പൗര എന്ന നിലയിലാണ് മകളുടെ തിരോധാനത്തില്‍ നീതി തേടി പല സ്ഥലത്തും പോകുന്നത്. എന്നാല്‍ ചിലര്‍ വഴിയാണ് താന്‍ പോകുന്നത് എന്നാണ് പ്രചരിപ്പിക്കുന്നത്. ഒരു അമ്മയ്ക്ക് നീതി കിട്ടട്ടെ എന്ന് എന്താണ് ആരും ആഗ്രഹിക്കാത്തതെന്ന് ബിന്ദു ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com