തോമസ് ചാണ്ടി പിണറായി സര്‍ക്കാരിന്റെ വികൃതമുഖം: കുമ്മനം രാജശേഖരന്‍

തോമസ് ചാണ്ടിയുടെ പണക്കിലുക്കത്തിന് മുന്നില്‍ ആദര്‍ശത്തിനോ,പാര്‍ട്ടി നയത്തിനോ പോലും സ്ഥാനമില്ലെന്ന് പിണറായി വിജയന്‍ ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്
തോമസ് ചാണ്ടി പിണറായി സര്‍ക്കാരിന്റെ വികൃതമുഖം: കുമ്മനം രാജശേഖരന്‍

കൊച്ചി: തോമസ് ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത അറിഞ്ഞിരുന്നെങ്കില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയോയെന്ന് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വരില്ലായിരുന്നെന്ന് ബിജെപി  സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 

തോമസ് ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത അറിഞ്ഞിരുന്നെങ്കില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയോയെന്ന് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വരില്ലായിരുന്നു. തോമസ് ചാണ്ടിയുടെ പണക്കിലുക്കത്തിന് മുന്നില്‍ ആദര്‍ശത്തിനോ,പാര്‍ട്ടി നയത്തിനോ പോലും സ്ഥാനമില്ലെന്ന് പിണറായി വിജയന്‍ ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. അത് കേരളീയര്‍ക്ക് മനസ്സിലായിട്ടുമുണ്ട്. പാവപ്പെട്ടവന് വേണ്ടിയല്ല ഭരണം എന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പിണറായി വിജയനും സിപിഎമ്മും തെളിയിച്ചു. അതു കൊണ്ടാണ് തോമസ് ചാണ്ടി രാജിവെക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്. തോമസ് ചാണ്ടിയെ ചുമന്നതോടെ പിണറായി വിജയന്‍ സര്‍ക്കാറിന്റെ വികൃത മുഖമാണ് വെളിവായത്. ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പിണറായി വിജയന് ധാര്‍മ്മിക അവകാശമില്ലെന്നും കുമ്മനം പറഞ്ഞു.

കുമ്മനത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

തോമസ് ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത അറിഞ്ഞിരുന്നെങ്കില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയോയെന്ന് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വരില്ലായിരുന്നു. 

തോമസ് ചാണ്ടിയുടെ പണക്കിലുക്കത്തിന് മുന്നില്‍ ആദര്‍ശത്തിനോ,പാര്‍ട്ടി നയത്തിനോ പോലും സ്ഥാനമില്ലെന്ന് പിണറായി വിജയന്‍ ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. 

അത് കേരളീയര്‍ക്ക് മനസ്സിലായിട്ടുമുണ്ട്. പാവപ്പെട്ടവന് വേണ്ടിയല്ല ഭരണം എന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പിണറായി വിജയനും സിപിഎമ്മും തെളിയിച്ചു. അതു കൊണ്ടാണ് തോമസ് ചാണ്ടി രാജിവെക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്. തോമസ് ചാണ്ടിയെ ചുമന്നതോടെ പിണറായി വിജയന്‍ സര്‍ക്കാറിന്റെ വികൃത മുഖമാണ് വെളിവായത്. ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പിണറായി വിജയന് ധാര്‍മ്മിക അവകാശമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com