ഉമ്മന്‍ചാണ്ടിയുടെ മുന്‍ പഴ്‌സണല്‍ സ്റ്റാഫ് ടെന്നി ജോപ്പന്‍ പൊലീസ് പിടിയില്‍

കൊല്ലം പുത്തൂര്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതത്
ഉമ്മന്‍ചാണ്ടിയുടെ മുന്‍ പഴ്‌സണല്‍ സ്റ്റാഫ് ടെന്നി ജോപ്പന്‍ പൊലീസ് പിടിയില്‍

കൊല്ലം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പഴ്‌സണല്‍ സ്റ്റാഫ് ടെന്നി ജോപ്പനും സുഹൃത്തുക്കളും പൊലീസ് പിടിയില്‍. വഴിയരികിലെ കടയില്‍ പരസ്യമായി മദ്യപിച്ചതിനാണ് കൊല്ലം പുത്തൂര്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതത്. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. 

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത്  ജോപ്പനാണ് ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍കോളുകള്‍ നിയന്ത്രിച്ചിരുന്നതെന്ന്  പരാമര്‍ശമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കൂട്ടനിന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com