തോമസ് ചാണ്ടിയെ ഞങ്ങള്‍ എടുത്തോളാം: രമേശ് ചെന്നിത്തല

സര്‍ക്കാര്‍ വിചാരിച്ചാല്‍ പൊതുസമൂഹത്തിന് മുന്നില്‍ തോമസ് ചാണ്ടിയെ കുറ്റവിമുക്തരാക്കാനാവില്ലെന്ന്  രമേശ് ചെന്നിത്തല - ഇക്കാര്യം ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചോളാം
തോമസ് ചാണ്ടിയെ ഞങ്ങള്‍ എടുത്തോളാം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ നിലപാടില്‍ കടുത്ത നടപടിയുമായി പ്രതിപക്ഷം മുന്നോട്ട്. നീതി എല്ലാവര്‍ക്കും ഒരുപോലെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ കോടതി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ അത്തരത്തില്‍ ഒരു നിരീക്ഷണം മുന്നോട്ട് വെക്കില്ലന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും  സ്പീക്കര്‍ അനുവദിച്ചില്ല. 

സര്‍ക്കാര്‍ വിചാരിച്ചാല്‍ പൊതുസമൂഹത്തിന് മുന്നില്‍ തോമസ് ചാണ്ടിയെ കുറ്റവിമുക്തരാക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചോളാമെന്നും നിയമസഭയില്‍ ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com