ലൈംഗികാതിക്രമത്തിന് എന്ത് തെളിവെന്ന് രമേശ് ചെന്നിത്തല

33 കേസുകളില്‍ പ്രതിയായ ഒരു സ്ത്രീ  പറഞ്ഞതിന്റെ  പേരിലാണ് ഇതെല്ലാം പറയുന്നത്. റിപ്പോര്‍ട്ട് വായിച്ചിട്ട് ഒരു തെളിവുകളും റിപ്പോര്‍ട്ടില്‍ കാണാനില്ല
ലൈംഗികാതിക്രമത്തിന് എന്ത് തെളിവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സോളാര്‍ റിപ്പോര്‍ട്ട് ഞങ്ങള്‍ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ തെളിവില്ല എന്നതാണ് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. ലൈംഗിക പീഡനം, പണം വാങ്ങി എന്നിവയാണ് ശിവരാജന്‍ കമ്മീഷന്‍ പ്രധാനമായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. 33 കേസുകളില്‍ പ്രതിയായ ഒരു സ്ത്രീ  പറഞ്ഞതിന്റെ  പേരിലാണ് ഇതെല്ലാം പറയുന്നത്. റിപ്പോര്‍ട്ട് വായിച്ചിട്ട് ഒരു തെളിവുകളും റിപ്പോര്‍ട്ടില്‍ കാണാനില്ല. വിശ്വാസ്യയോഗ്യമല്ലെന്ന് കേരളാ ഹൈക്കോടതി തന്നെ വ്യക്തമാക്കിയ ഒരു സ്ത്രീയുടെ  പരാമര്‍ശത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനനേതാക്കള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്. ലൈംഗിക പീഡനത്തിന് എന്തുതെളിവാണുള്ളത്. പണം കൊടുത്തതിന് എന്താണ് തെളിവുള്ളത്. ഈ രണ്ടുകാര്യങ്ങളും നിലനില്‍ക്കുന്നതല്ലെന്നും യുഡിഎഫ് നേതാക്കളെ കൂട്ടായി അധിക്ഷേപിക്കുന്നതിന്റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു

മുഖ്യമന്ത്രിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണ് യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തത്. റിപ്പോര്‍ട്ടിനകത്ത് ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ്് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. സോളാര്‍ കേസില്‍ ആരോപണ വിധേയവരായവര്‍ക്കെതിരെ കേസെടുക്കാന്‍ തെളിവില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.തെളിവില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയാണ്. ഇനി കേസെടുക്കാന്‍ തെളിവുണ്ടാക്കണം. 

കേസ് സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ എത്തിയാല്‍ വരാന്തിയില്‍ വെച്ച് തള്ളിപ്പോകുന്നതാണ്. ഇപ്പോള്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണ്.ആലോചിച്ചുറപ്പിച്ചുള്ള തീരുമാനമാണ്. ശിവരാജന്‍ റിപ്പോര്‍ട്ട് കൈമാറിയ ശേഷം എന്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശിവരാജന്‍ കമ്മീഷനെ കണ്ടതെന്നും റിപ്പോര്‍ട്ടിലെ മാറ്റിയ ഭാഗങ്ങളെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചിട്ട് മുഖ്യമന്ത്രി സൗകര്യം പൂര്‍വം ഒഴിഞ്ഞുമാറി കമ്മീഷന്റെ ക്രഡിബിലിറ്റി ചോദ്യം ചെയ്യുകയാണെന്നാണ് പറഞ്ഞത്. അതുകൊണ്ട് റിപ്പോര്‍ട്ടി ല്‍ മറിമായം നടന്നതായും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ശിവരാജന്‍ ടേംസ് ഓഫ് റഫറന്‍സില്‍ നിന്നും പുറത്തേക്ക് പോയി സൗകര്യപൂര്‍വം ടേംസ് ഓഫ് റഫറന്‍സ് ഉണ്ടാക്കിയതായും ശിവരാജന്‍ കമ്മീഷനെ കുറ്റപ്പെടുത്തുകയും ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com