സരിതയുടെ ലൈംഗിക ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് കമ്മിഷന്‍; ലൈംഗിക സംതൃപ്തി കൈക്കൂലിയായി കാണണം

ലൈംഗിക പീഡന പരാതി അന്വേഷിക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ നല്‍കിയില്ല
സരിതയുടെ ലൈംഗിക ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് കമ്മിഷന്‍; ലൈംഗിക സംതൃപ്തി കൈക്കൂലിയായി കാണണം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്നും ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കാനാവുമോയെന്ന കാര്യം പരിശോധിക്കണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതേസമയം ലൈംഗിക പീഡന പരാതി അന്വേഷിക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ നല്‍കിയില്ല. സോളാര്‍ തട്ടിപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തെറ്റുകാരനാണന്ന് കമ്മിഷന്‍ കണ്ടെത്തി.

തട്ടിപ്പു നടത്തുന്നതിന് ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയുടെ ഓഫിസും സരിതയെയും ടീം സോളാറിനെയും സഹായിച്ചുവെന്നാണ് കമ്മിഷന്റെ പ്രധാന കണ്ടെത്തല്‍. സരിതയെ പരിചയമില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം തെറ്റാണ്. ടീം സോളാര്‍ കമ്പനി ആരംഭിച്ച 2011 മുതല്‍ തന്നെ ലക്ഷ്മി നായര്‍ എന്ന പേരില്‍ ഉമ്മന്‍ ചാണ്ടിക്ക് സരിതയെ അറിയാം. പതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ അനുയായി തോമസ് കൊണ്ടോട്ടിയുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ റിപ്പോര്‍ട്ടില്‍ തെളിവായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിലുണ്ടായിരുന്ന ടെനി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ്, ഡല്‍ഹിയിലെ സഹായി എന്നിവര്‍ തട്ടിപ്പിനു സഹായം ചെയ്തുകൊടുത്തവരാണ്. തട്ടിപ്പിന്റെ ക്രിമിനല്‍ ബാധ്യതയില്‍നിന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തര മന്ത്ര തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ രക്ഷിക്കാന്‍ അന്നത്തെ അന്വേഷണ സംഘം ശ്രമിച്ചതായും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുവഞ്ചൂരിനെതിരെ മറ്റു പരാതികളില്‍ തെളിവില്ലെന്നും കമ്മിഷന്‍ ശുപാര്‍ശയില്‍ വ്യക്തമാക്കി.

ടീം സോളാര്‍ കമ്പനിയെ തട്ടിപ്പിനു സഹായിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിയുടേതിനു സമാനമായ പങ്കാണ് ഊര്‍ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിനുള്ളത്. ടീം സോളാര്‍ കമ്പനിയുടെ ഉദ്ഘാടനചടങ്ങുകളില്‍ പങ്കെടുത്ത മന്ത്രിമാരും മണ്ഡലത്തില്‍ ടീം സോളാറിനെ ശുപാര്‍ശ ചെയ്ത എംഎല്‍എമാരും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുന്‍ എംഎല്‍എമാരായ തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും ഉമ്മന്‍ ചാണ്ടിയെ ക്ര്ിമിനല്‍ബാധ്യതയില്‍നിന്നു രക്ഷിക്കാന്‍ ശ്രമം നടത്തിയെന്ന് കമ്മിഷന്‍ ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് കമ്മിഷന്‍ ശൂപാര്‍ശ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com