മന്ത്രിയായി ചാണ്ടി ഇനി മണിക്കൂറുകള്‍ മാത്രം; കയ്യേറ്റം പരിശോധിക്കണമെന്ന് സിപിഎം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th November 2017 08:42 PM |
Last Updated: 10th November 2017 08:42 PM | A+A A- |

തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രി സ്ഥാനത്തുതുടരുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. ചാണ്ടിയുടെ കയ്യേറ്റം പരിശോധിക്കണമെന്ന് സിപിഎം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടിയേരിയുടെ റിപ്പോര്‍ട്ടിംഗ്. സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യം എല്‍ഡിഎഫ് യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.
ഞായറാഴ്ച എല്‍ഡിഎഫ് ചേരുന്നതിന് മുന്‍പായി സിപിഎം സിപിഐ ഉഭയക്ഷിചര്‍ച്ച ചേരും. വ്യക്തമായ നിര്‍ദേശങ്ങളില്ലാതെയാണ് എജിയുടെ നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. നിയമോപദേശത്തില്‍ ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഏജി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ചില വിഷയങ്ങളില്‍ കേസെടുക്കേണ്ട സാഹചര്യം ഉണ്ടെന്ന് എജി തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഉഭയകക്ഷി ചര്‍ച്ച നടത്താനുള്ള സിപിഎമ്മിന്റെ തീരുമാനം.
ഞായറാഴ്ച എല്‍ഡിഎഫിന്റെ അടിയന്തിരയോഗം വിളിച്ചിട്ടുണ്ട്്. തോമസ് ചാണ്ടി മന്ത്രിയായി തുടരണമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം നാളെ തന്നെയുണ്ടാകും. അതേസമയം തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് നിന്നു മാറണമെന്ന് ഉറച്ച നിലപാടിലാണ് സിപിഐ. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാടും അതുതന്നെയാണ്.