ചാണ്ടി അധികാരത്തില്‍ തുടരുന്ന ഓരോ നിമിഷവും മുന്നണി നാറും; രാജിയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് സിപിഐ

ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ സിപിഎമ്മിനോട് ആവശ്യപ്പെടുമെന്ന് സിപിഐ
ചാണ്ടി അധികാരത്തില്‍ തുടരുന്ന ഓരോ നിമിഷവും മുന്നണി നാറും; രാജിയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് സിപിഐ

തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യത്തിലുറച്ച് സിപിഐ. ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ സിപിഎമ്മിനോട് ആവശ്യപ്പെടുമെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ഞായറാഴ്ച നടക്കുന്ന എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായി സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച നടത്തണം എന്നും സിപിഐ ആവശ്യപ്പെട്ടു. 

ചാണ്ടി അധികാരത്തില്‍ തുടരുന്ന ഓരോ നിമിഷവും മുന്നണി നാറുമെന്നും രാജിയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും യോഗം വിലയിരുത്തി. കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നിയമോപദേശം തേടേണ്ടിയിരുന്നിലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 

തോമസ് ചാണ്ടി കായല്‍ കയ്യേറ്റം നടത്തിയെന്ന ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കുന്നതിനെചൊല്ലി സര്‍ക്കാര്‍ എജിയോട് നിയമോപദേശം തേടിയിരുന്നു. ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കോടതി വിധി എതിരാണെങ്കില്‍ അത് സര്‍ക്കാരിനെ ബാധിക്കുമെന്ന് എജി നിയമോപദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ നടപടികളെക്കുറിച്ച ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് ഞാറാഴ്ച അടിയന്തര ഇടതുമുന്നണി യോഗം വിളിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com