ഗെയ്ല്‍ പൈപ് ലൈന്‍: സര്‍ക്കാര്‍ ഉത്തരവില്‍ അപാകതയില്ലെന്ന് ഹൈക്കോടതി 

സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമപരമല്ലാത്ത നടപടികള്‍ക്ക് ഗെയ്ല്‍ മുതിര്‍ന്നതായി കാണുന്നില്ലെന്ന് കോടതി
ഗെയ്ല്‍ പൈപ് ലൈന്‍: സര്‍ക്കാര്‍ ഉത്തരവില്‍ അപാകതയില്ലെന്ന് ഹൈക്കോടതി 

കൊച്ചി: ഗെയ്ല്‍ പ്രകൃതിവാതക പദ്ധതിയുടെ പെപ്പിടലിന് വിവിധ വകുപ്പുകളുടെ പൊതു അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ അപാകതയില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമപരമല്ലാത്ത നടപടികള്‍ക്ക് ഗെയ്ല്‍ മുതിര്‍ന്നതായി കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. 
പൈപ് ലൈന്‍ പദ്ധതി സ്ഥാപിക്കാന്‍ വിവിധ ഏജന്‍സികള്‍ അനുമതി നല്‍കിയെന്നല്ലാതെ, നിയമപ്രകാരമല്ലാതെയുളള നടപടികള്‍ക്ക് ഗെയ്‌ലിന് അധികാരം നല്‍കുന്നതല്ല സര്‍ക്കാര്‍ ഉത്തരവെന്നും ഹൈക്കോടതി വ്യക്തമാക്കി. സമ്പൂര്‍ണാനുമതിയിലുടെ ഗെയ്‌ലിന് സ്വേച്ഛാപരമായ അധികാരം നല്‍കിയെന്ന് ആരോപിച്ച് ഭൂ ഉടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ തളളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്

പദ്ധതി നടത്തിപ്പു നിയമപരമായാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ഹര്‍ജിക്കാര്‍ ഹാജരാക്കിയ രേഖകളില്‍ തന്നെ വ്യക്തമാണ്. കൃഷിഭൂമിയില്‍ പൈപ്പിടുന്നതിന് മണ്ണിട്ടുനികത്താന്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം കളക്ടറുടെ അനുമതി തേടിയ കത്തിലും തെറ്റുപറയാനാവില്ലെന്ന് ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com