സാമ്പത്തിക ഇടപാടുകളുടെ കണക്ക് ചോദിച്ചു; മഹല്ല് കമ്മിറ്റി ഊരുവിലക്കിയതായി പരാതി

മലപ്പുറം കന്മനം ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിക്കെതിരായ പരാതിയുമായി കന്മനത്തെ അഞ്ച് കുടുംബങ്ങള്‍ വഖഫ് ബോര്‍ഡിനെ സമീപിച്ചിരിക്കുന്നത്
സാമ്പത്തിക ഇടപാടുകളുടെ കണക്ക് ചോദിച്ചു; മഹല്ല് കമ്മിറ്റി ഊരുവിലക്കിയതായി പരാതി

മലപ്പുറം: സാമ്പത്തിക ഇടപാടുകളുടെ കണക്ക് ചോദിച്ചതിന്റെ പേരില്‍ മഹല്ല് കമ്മറ്റി ഊരുവിലക്കിയതായി പരാതി. അഞ്ച് കുടുംബങ്ങളാണ് പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. 

മലപ്പുറം കന്മനം ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിക്കെതിരായ പരാതിയുമായി കന്മനത്തെ അഞ്ച് കുടുംബങ്ങളാണ്‌ വഖഫ് ബോര്‍ഡിനെ സമീപിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളുടെ കണക്ക് ചോദിച്ചതിന്റെ പേരില്‍ തങ്ങളെ ഊരുവിലക്കിയെന്നാണ് മുഹമ്മദ് എന്ന വ്യക്തിയുടെ പരാതി. വിലക്ക് ലംഘിച്ച് തങ്ങളുമായി സഹകരിച്ചതിനാണ് നാല് കുടുംബങ്ങളെ കൂടി ഊരുവിലക്കിയതെന്ന് മുഹമ്മദ് പറയുന്നു. 

മകന് വന്ന പരാതികളെല്ലാം ഇവര്‍ മുടക്കുകയായിരുന്നു. ഒടുവില്‍ സഹോദരന്റെ മകളുമായി മകന്റെ വിവാഹം നടന്നപ്പോള്‍ കമ്മറ്റി സഹകരിച്ചില്ലെന്നും മുഹമ്മദ് ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങളും പരാതിയും അടിസ്ഥാനമില്ലാത്തതാണെന്നാണ് മഹല്ല് കമ്മറ്റിയുടെ നിലപാട്. 

ആരേയും ഊരുവിലക്കിയിട്ടില്ല. മഹല്ല് കമ്മറ്റിയെ അപമാനിക്കാന്‍ ശ്രമിക്കുന്നവരാണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. സ്ഥിരം കേസുകളും പരാതികളുമായി നടക്കുന്നവരുമാണ് ഇവരെന്നുമാണ് മഹല്ല് കമ്മറ്റിയുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com