ആദ്യം പട്ടിണി മാറ്റൂ എന്നിട്ടാകാം കമ്മ്യൂണിസം തുടച്ചു നീക്കല്‍; എബിവിപിയോട് എം.ലീലാവതി

പട്ടിണിയും കീഴാളരോടുമുള്ള അസമത്വവും തുടരുന്നിടത്തോളം കമ്മ്യൂണിസം എന്ന ആശയം നിലനില്‍ക്കും
ആദ്യം പട്ടിണി മാറ്റൂ എന്നിട്ടാകാം കമ്മ്യൂണിസം തുടച്ചു നീക്കല്‍; എബിവിപിയോട് എം.ലീലാവതി

കൊച്ചി: രാജ്യത്തു നിന്ന് കമ്മ്യൂണിസം തുടച്ചുനീക്കുമെന്നു പറഞ്ഞ എബിവിപി ദേശീയ സെക്രട്ടറി വിനായക് ബിദ്രേയ്ക്ക് മറുപടിയുമായി എഴുത്തുകാരി എം.ലീലാവതി. പട്ടിണിയും കീഴാളരോടുമുള്ള അസമത്വവും തുടരുന്നിടത്തോളം കമ്മ്യൂണിസം എന്ന ആശയം നിലനില്‍ക്കും. രാജ്യത്തു നിന്ന് കമ്മ്യൂണിസം തുടച്ചുനീക്കുമെന്ന ഒരു നേതാവിന്റെ പ്രസ്താവന പത്രത്തിലൂടെയാണ് അറിഞ്ഞത്. 12ശതമാനം കുട്ടികള്‍ പട്ടിണി കിടക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ കുട്ടികളുടെ ദൈന്യം അകറ്റാനുള്ള വഴി കാണാന്‍ നരേന്ദ്ര മോദിക്ക് സാധിക്കുന്നില്ല. കുട്ടികളുടെ വിശപ്പു മാറ്റുന്നതാണ് യഥാര്‍ഥ വികസനം. ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതും പാലങ്ങള്‍ പണിയുന്നതുമാണ് വികസനമെന്നാണ് പ്രധാനമന്ത്രി കരുതുന്നത്. 

രാജ്യത്തെ ഭാവി ജനതയുടെ ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഭരണകര്‍ത്താക്കാള്‍ തയ്യാറാകണം. ലീലാവതി പറഞ്ഞു. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലീലാവതി. എബിവിപി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മഹാറാലിയിലായിരുന്നു കമ്മ്യൂണിസം തുടച്ചു നീക്കുമെന്ന് ദേശീയ സെക്രട്ടറി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com