ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി; നടപടി പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് 

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി വെട്ടിക്കുറച്ച ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്ന് കോണ്‍ഗ്രസും ബിജെപിയും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു
ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി; നടപടി പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് 

തിരുവനന്തപുരം. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി വെട്ടിക്കുറച്ച് സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയ ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി. ഓര്‍ഡിനന്‍സിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നടപടി. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി വെട്ടിക്കുറച്ച ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്ന് കോണ്‍ഗ്രസും ബിജെപിയും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. 

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ടുവര്‍ഷമായി ചുരുക്കി കൊണ്ടാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ കോണ്‍ഗ്രസിന്റെ അംഗങ്ങളായ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ഇതോടെ പുറത്താകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഇവരുടെ കാലാവധി രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതിന് തൊട്ടുമുന്‍പാണ് ഓര്‍ഡിനന്‍സുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നത്.  മണ്ഡലകാലത്തിന് തൊട്ടുമുന്‍പ് ഇത്തരത്തിലുളള ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നത് ശബരിമല മുന്നൊരുക്കങ്ങളെ ബാധിക്കും എന്ന നിലയിലും ആക്ഷേപം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com