പണത്തിന്റെ വലിപ്പം സിപിഐയോട് വേണ്ട; ചാണ്ടിക്ക് പന്ന്യന്റെ മറുപടി

സീനിയറാണ് എന്ന് തോന്നുന്നുണ്ടെങ്കില്‍ ആദ്യം നിങ്ങള്‍ ആ മര്യാദ കാണിക്ക്,അവിടെയിരിക്ക്
പണത്തിന്റെ വലിപ്പം സിപിഐയോട് വേണ്ട; ചാണ്ടിക്ക് പന്ന്യന്റെ മറുപടി

തിരുവനന്തപുരം: നിങ്ങള്‍ക്ക് പണമുണ്ടെങ്കില്‍ ആ വലിപ്പം ഇവിടെ വന്ന് എല്‍ഡിഎഫ് യോഗത്തില്‍ കാണിക്കണ്ട, അതിവിടെ ചിലവാകില്ല.തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ പൊതുവികാരം പറയാന്‍ താനാര് എന്ന തോമസ് ചാണ്ടിയുടെ ചോദ്യത്തിന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ചാണ്ടി രാജിവയക്കണം എന്നാണ് പൊതുവികാരം എന്ന് പറഞ്ഞ പന്ന്യനെതിരെ ചാണ്ടി രോഷാകുലനായി പ്രതികരിച്ചതാണ് പന്ന്യനെ ചൊടിപ്പിച്ചത്. നിങ്ങള്‍ സീനിയര്‍ നേതാവാണെന്നും ഇങ്ങനെ സംസാരിക്കരുതെന്നും പറഞ്ഞ തോമസ് ചാണ്ടിയോട് സീനിയറാണ് എന്ന് തോന്നുന്നുണ്ടെങ്കില്‍ ആദ്യം നിങ്ങള്‍ ആ മര്യാദ കാണിക്ക്,അവിടെയിരിക്ക് എന്നായിരുന്നു പന്ന്യന്റെ മറുപടി. 

തുടക്കംമുതല്‍ തന്നെ ചാണ്ടിയെ കടന്നാക്രമിച്ച സിപിഐ നേതാക്കള്‍ രാജി അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും രാജി വയ്ക്കണ്ടാ എന്നാണ് തീരുമാനമെങ്കില്‍ പരസ്യമായി രാജി ആവശ്യപ്പെടുമെന്നും പറഞ്ഞു. കാനവും ചാണ്ടിയും തമ്മില്‍ നടന്ന ആദ്യ വാക്‌പോരിന് ശേഷമായിരുന്നു പന്ന്യനുമായി ചാണ്ടി ഏറ്റുമുട്ടിയത്. സിപിഐ നേതാക്കളോടുള്ള ചാണ്ടിയുടെ രോഷപ്രകടനം മുഖ്യമന്ത്രി ഇടപെട്ടാണ് തണുപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com