പി ജയരാജനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം; 'വിമര്‍ശനവും സ്വയംവിമര്‍ശനവും പാര്‍ട്ടിയ്ക്കകത്ത് സ്വാഭാവികം' 

പി.ജയരാജന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി എന്നുള്ളത് പത്രത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നും സിപിഎം സെക്രട്ടേറിയറ്റ്
പി ജയരാജനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം; 'വിമര്‍ശനവും സ്വയംവിമര്‍ശനവും പാര്‍ട്ടിയ്ക്കകത്ത് സ്വാഭാവികം' 

തിരുവനന്തപുരം : കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് നടപടി ഉണ്ടായെന്ന വാര്‍ത്ത നിഷേധിച്ചത്. പാര്‍ടിയ്ക്കകത്ത് വിമര്‍ശന സ്വയംവിമര്‍ശനം നടക്കുന്നത് സ്വാഭാവികമാണ് അതിനെ വക്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തതെന്നും പ്രസ്താവനയില്‍ പറയുന്നു. 

പി.ജയരാജനെതിരെ പാര്‍ടി സംസ്ഥാനകമ്മിറ്റി യാതൊരുവിധ അച്ചടക്കനടപടിയും സ്വീകരിച്ചിട്ടില്ല. പി.ജയരാജന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി എന്നുള്ളത് ആ പത്രത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നും  സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉണ്ടായി എന്ന റിപ്പോര്‍ട്ട് പ്രസ്താവനയില്‍ നിഷേധിച്ചിട്ടില്ല. സ്വയം മഹത്വവല്‍ക്കരിക്കുന്നു, വ്യക്തിപൂജ നടത്തുന്നു തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന സമിതിയില്‍ പ്രതിനിധികള്‍ ജയരാജനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. വിമര്‍ശനം ഉണ്ടായ കാര്യം പി ജയരാജനും പരോക്ഷമായി സമ്മതിച്ചിരുന്നു. 

സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന


നവംബര്‍ 11ന് നടന്ന പാര്‍ടി സംസ്ഥാന കമ്മിറ്റിയോഗത്തെപ്പറ്റി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
പാര്‍ടിയ്ക്കകത്ത് വിമര്‍ശന സ്വയംവിമര്‍ശനം നടക്കുന്നത് സ്വാഭാവികമാണ് അതിനെ വക്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് ചില മാധ്യമങ്ങള്‍. പി.ജയരാജനെതിരെ പാര്‍ടി സംസ്ഥാനകമ്മിറ്റി യാതൊരുവിധ അച്ചടക്കനടപടിയും സ്വീകരിച്ചിട്ടില്ല. പി.ജയരാജന്‍ യോഗത്തില്‍ നിന്നും ഇറിങ്ങിപ്പോയി എന്നുള്ളത് ആ പത്രത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com