പിണറായി എന്തു യുക്തി കൊണ്ട്, ഏതു ഭാഷ കൊണ്ട് ന്യായീകരിക്കും: ശാരദക്കുട്ടി

ഈ നിസ്സഹായത, ഈ അപമാനഭാരം, പിണറായി വിജയന്റെ സര്‍ക്കാരില്‍ അമിതവിശ്വാസമര്‍പ്പിച്ച എന്നെ പോലെയുള്ള ഒരു സാധാരണക്കാരിക്ക് വലിയ ശിക്ഷയായി അനുഭവപ്പെടുകയാണ്
പിണറായി എന്തു യുക്തി കൊണ്ട്, ഏതു ഭാഷ കൊണ്ട് ന്യായീകരിക്കും: ശാരദക്കുട്ടി

കൊച്ചി: തോമസ് ചാണ്ടിയുടെ രാജിയില്‍ പിണറായിയുടെ മൗനം ഒരു യുക്തികൊണ്ടും ന്യായികരിക്കാനാകുന്നില്ലെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണിയുടെ രാജി കാത്ത്, ഉമ്മന്‍ ചാണ്ടി അതാവശ്യപ്പെടുന്നതു കാത്ത് നിമിഷങ്ങളെണ്ണി ജനങ്ങളും മാധ്യമ പ്രവര്‍ത്തകരും രാത്രിയും പകലും കാത്തിരുന്നത് ഇന്നലെ എന്നതു പോലെ ഓര്‍മ്മിക്കുന്നു. ഇന്ന് അതേ കാര്യങ്ങളുടെ കുറേക്കൂടി മോശമായ ആവര്‍ത്തനങ്ങള്‍ എന്തു യുക്തി കൊണ്ട്, ഏതു ഭാഷ കൊണ്ട് ന്യായീകരിക്കുമെന്ന് ശാരദക്കുട്ടി ചോദിക്കുന്നു.

ഈ നിസ്സഹായത, ഈ അപമാനഭാരം, പിണറായി വിജയന്റെ സര്‍ക്കാരില്‍ അമിതവിശ്വാസമര്‍പ്പിച്ച എന്നെ പോലെയുള്ള ഒരു സാധാരണക്കാരിക്ക് വലിയ ശിക്ഷയായി അനുഭവപ്പെടുകയാണെന്നും ശാരദക്കുട്ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു

ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

പിണറായി വിജയന്‍ എത്തി നില്‍ക്കുന്ന ഈ നിസ്സഹായാവസ്ഥ , ഈ ദുര്‍ഘടാവസ്ഥ എങ്ങനെ സംഭവിച്ചതായാലും ശരി, ഒരു യുക്തി കൊണ്ടും ന്യായീകരിക്കാനാകുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണിയുടെ രാജി കാത്ത്, ഉമ്മന്‍ ചാണ്ടി അതാവശ്യപ്പെടുന്നതു കാത്ത് നിമിഷങ്ങളെണ്ണി ജനങ്ങളും മാധ്യമ പ്രവര്‍ത്തകരും രാത്രിയും പകലും കാത്തിരുന്നത് ഇന്നലെ എന്നതു പോലെ ഓര്‍മ്മിക്കുന്നു. ഇന്ന് അതേ കാര്യങ്ങളുടെ കുറേക്കൂടി മോശമായ ആവര്‍ത്തനങ്ങള്‍ എന്തു യുക്തി കൊണ്ട്, ഏതു ഭാഷ കൊണ്ട് ന്യായീകരിക്കും? ഈ നിസ്സഹായത, ഈ അപമാനഭാരം, പിണറായി വിജയന്റെ സര്‍ക്കാരില്‍ അമിതവിശ്വാസമര്‍പ്പിച്ച എന്നെ പോലെയുള്ള ഒരു സാധാരണക്കാരിക്ക് വലിയ ശിക്ഷയായി അനുഭവപ്പെടുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com