"വിഴുപ്പ് ചുമന്നല്ലേ പറ്റൂ..അലക്കുന്നത് വരെ..!" തോമസ് ചാണ്ടിക്കെതിരെ രൂക്ഷപരിഹാസവുമായി മന്ത്രി ജി സുധാകരന്‍

മന്ത്രി സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയത് ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ കാലമെന്നും മന്ത്രി ജി സുധാകരന്‍
"വിഴുപ്പ് ചുമന്നല്ലേ പറ്റൂ..അലക്കുന്നത് വരെ..!" തോമസ് ചാണ്ടിക്കെതിരെ രൂക്ഷപരിഹാസവുമായി മന്ത്രി ജി സുധാകരന്‍

കൊച്ചി : തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. വിഴുപ്പ് ചുമന്നല്ലേ പറ്റൂ.. അലക്കുന്നത് വരെ. വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോയെന്നും ജി സുധാകരന്‍ ചോദിച്ചു. അലക്കി വെളുപ്പിക്കുന്നതുവരെ ചുമക്കാനല്ലേ കഴിയൂ. മന്ത്രി സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയത് ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ കാലമെന്നും സുധാകരന്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി ആവശ്യം ഇടതുമുന്നണിയിലും പുറത്തും ശക്തമാകുന്ന സാഹചര്യത്തിലാണ് ജി സുധാകരന്റെ പ്രതികരണം. 

തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണി യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയിരുന്നു. ഇടതുമുന്നണി യോഗത്തില്‍ എന്‍സിപി ഒഴിച്ചുള്ള പാര്‍ട്ടികളെല്ലാം തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് വിഎസ് അച്യുതാനന്ദനും പന്ന്യന്‍ രവീന്ദ്രനും ആവശ്യപ്പെട്ടിരുന്നു. 

കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കി കോണ്‍ഗ്രസ് എംപി വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. കോടതിയില്‍ ഹാജരാകരുതെന്ന് എംഎം ഹസ്സന്‍ ആവശ്യപ്പെട്ടെങ്കിലും തന്‍ഖ അത് തള്ളിക്കളഞ്ഞിരുന്നു. തോമസ് ചാണ്ടി സുഹൃത്താണ്. അഭിഭാഷകനെന്ന നിലയിലാണ് കോടതിയില്‍ ഹാജരാകരുതെന്നും തന്‍ഖ വിശദീകരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com