ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക്‌

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ്‌ ആവശ്യം. റിട്ട് ഹര്‍ജിയുടെ ഉള്ളടക്കം പരിശോധിക്കാതെ കേരള ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം
ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക്‌

കൊച്ചി: ഹൈക്കോടതി ഉത്തരവിനെതിരെ ഗദാഗത മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക് . ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ്‌ ആവശ്യം. റിട്ട് ഹര്‍ജിയുടെ ഉള്ളടക്കം പരിശോധിക്കാതെ കേരള ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവും, സീറോ ജെട്ടി റോഡ് എന്നിവയുടെ കാര്യത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്ന ആലപ്പുഴ ജില്ല കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്ന തോമസ് ചാണ്ടിയുടെ ഹര്‍ജിക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു കോടതിയില്‍ നിന്ന്  ഉയര്‍ന്നത്. മന്ത്രിയെന്ന നിലയില്‍ ഹര്‍ജി ഭരണഘടനപരമായി നിലനില്‍ക്കില്ലെന്ന് കോടതി അഭിപ്രായപ്പട്ടു. തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന്  വ്യക്തമാക്കിയ കോടതി പരാമര്‍ശങ്ങള്‍ പിന്‍വലിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജി പിന്‍വലിക്കില്ലെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു

സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പരസ്പരപൂരകമായ രണ്ട് വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com