ഈ ദിവസം അന്നേ എഴുതപ്പെട്ടതാണ്; പഴയ ട്വീറ്റുമായി എന്‍എസ് മാധവന്‍

ഇലക്ഷന്‍ നിയമം വിദേശത്ത് ശിക്ഷിക്കപ്പെട്ടവരെ പറ്റി നിശബ്ദമാണു. നൈതികത അങ്ങനെയല്ല. ചാണ്ടിയുടെ നിയമനം പുനഃപരിശോധിക്കുക
ഈ ദിവസം അന്നേ എഴുതപ്പെട്ടതാണ്; പഴയ ട്വീറ്റുമായി എന്‍എസ് മാധവന്‍

തിരുവനന്തപുരം: തോമസ് ചാണ്ടിയെ ഗതാഗതമന്ത്രിയായി അവരോധിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ അതേ ട്വീറ്റുമായി  എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.  ഈ ദിവസം അന്നേ എഴുതപ്പെട്ടതാണെന്ന് പറഞ്ഞാണ് പഴയ ട്വീറ്റ് വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ ഗതാഗതമന്ത്രിയാവുന്നത് അധാര്‍മ്മികമാണെന്ന് എന്‍എസ് മാധവന്‍ പറയുന്നു. കുവൈറ്റിലെ ഇന്ത്യക്കാരെ പറ്റിക്കുകയും അതിന് ശിക്ഷയനുഭവിക്കുകയും ചെയ്ത ഒരാള്‍ മന്ത്രിയാകുന്നത്  അധാര്‍മികമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പണം തട്ടിയ കേസില്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്ക് എട്ട് വര്‍ഷം തടവുശിക്ഷ വിധിച്ച ഗള്‍ഫ്‌ന്യൂസ് വാര്‍ത്തയുടെ ലിങ്ക് കൂടി ഷെയര്‍ചെയുകൊണ്ടാണ് അന്ന് എന്‍എസ് മാധവന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇലക്ഷന്‍ നിയമം വിദേശത്ത് ശിക്ഷിക്കപ്പെട്ടവരെപ്പറ്റി നിശ്ശബ്ദമാണ്. നൈതികത അങ്ങനെ അല്ല. തോമസ് ചാണ്ടിയുടെ നിയമനം പുന:പരിശോധിക്കണമെന്നുമായിരുന്നു എന്‍എസ് മാധവന്‍ പറഞ്ഞത്

സാല്‍മിയയിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും തോമസ് ചാണ്ടിയും മറ്റുള്ളവരും ചേര്‍ന്ന് 42 കോടി തട്ടിയെടുത്തെന്ന കേസിലായിരുന്നു ശിക്ഷ. 2002ല്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്കും മറ്റ് മൂന്നുപേര്‍ക്കുമാണ് ശിക്ഷ വിധിച്ചിരുന്നത്. ഓരോരുത്തര്‍ക്കും എട്ട് വര്‍ഷം തടവും 500 കുവൈറ്റ് ദിനാര്‍ പിഴയുമാണ് ശിക്ഷിച്ചിരുന്നത്. കുവൈറ്റ് ടൈംസ് ലേഖകനായിരുന്ന കെപി മോഹനന്‍, കുവൈറ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന മാത്യു ഫിലിപ്പ് എന്നിവരാണ് മറ്റ് പ്രതികള്‍. തട്ടിപ്പ് വാര്‍ത്ത പുറത്ത് വന്നതിനെത്തുടര്‍ന്ന് തോമസ് ചാണ്ടിയെയും മാത്യു ഫിലിപ്പിനെയും പൊലീസ് പിടികൂടിയിരുന്നു. തോമസ് ചാണ്ടി 85,000 കുവൈറ്റ് ദിനാര്‍(ഒരു കോടി രൂപയോളം) കെട്ടിവെച്ച് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. കൂടെ അറസ്റ്റിലായ മാത്യു ഫിലിപ്പിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com