അഴിമതിയില്‍ മാധ്യമങ്ങള്‍ ചിലരെ മാത്രം ലക്ഷ്യം വക്കുന്നു: ജി.സുധാകരന്‍

ജഡ്ജിയെപോലെ അവതാരകന്‍ പെരുമാറുന്നു. ജഡ്ജിക്കും ഇത്രമാത്രം അധിരാമില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
അഴിമതിയില്‍ മാധ്യമങ്ങള്‍ ചിലരെ മാത്രം ലക്ഷ്യം വക്കുന്നു: ജി.സുധാകരന്‍

തിരുവനന്തപുരം: അഴിമതിക്കാരായ എല്ലാവരെയും തുറന്നുകാണിക്കുന്നതിനുപകരം ചിലരെ മാത്രമാണ് മലയാള മാധ്യമങ്ങള്‍ ലക്ഷ്യംവക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍. ദേശീയ മാധ്യമദിനത്തിന്റെ ഭാഗമായി 'വര്‍ത്തമാനകാല ഭരണകൂടവും മാധ്യമങ്ങളും' വിഷയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാള മാധ്യമങ്ങളില്‍ നുണ വളരെ കുറവാണെന്ന്. ഭരണകൂട താല്‍പര്യങ്ങള്‍ക്ക് മാധ്യമങ്ങളെ സമര്‍ഥമായി ഉപയോഗിക്കുന്നതാണ് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ സംഭവിക്കുന്നത്. പോരായ്മകള്‍ ഏറെയുണ്ടെങ്കിലും മലയാള മാധ്യമങ്ങള്‍ക്ക് ലോകത്ത് തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയും. എന്നല്‍, അഴിമതിക്കാരായ എല്ലാവരെയും തുറന്നുകാണിക്കുന്നതിനുപകരം ചിലരെ മാത്രമാണ് മാധ്യമങ്ങള്‍ ലക്ഷ്യം വക്കുന്നത്. ലാഭത്തിനുപിറകെ പോകുമ്പോള്‍ സാമൂഹിക പ്രതിബദ്ധത കുറയുന്നു.
അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് ദൃശ്യമാധ്യമത്തിന് വിശ്വാസ്യത തീരെയില്ല എന്നതാണ് സ്ഥിതി. ബ്രേക്കിങ് ന്യൂസുകള്‍ക്കായി ചാനലുകള്‍ പലതും കാട്ടിക്കൂട്ടുന്നു. 

ചര്‍ച്ചയെന്ന പേരില്‍ ചാനല്‍ അവതാരകന്‍ ഭൂമിക്ക് താഴെയുള്ള എല്ലാ വിഷയത്തിലും വിചാരണ നടത്തുന്നു. അവതാരകര്‍ ബഹളം വക്കുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ഓര്‍ക്കണം. അതിഥികളായെത്തിയവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെ ജഡ്ജിയെപോലെ അവതാരകന്‍ പെരുമാറുന്നു. ജഡ്ജിക്കും ഇത്രമാത്രം അധിരാമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com