കൈയ്യടിയെല്ലാം ഞങ്ങള്‍ക്കെന്ന രീതി അംഗികരിക്കാനാകില്ല; സിപിഐക്കെതിരെ ആഞ്ഞടിച്ച് കോടിയേരി 

സിപിഐ ശത്രു പക്ഷത്തുള്ളവര്‍ക്ക് ആഹ്ലാദിക്കാന്‍ വഴിയൊരുക്കി - മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നെങ്കില്‍ രാജിക്കാര്യം സിപിഐയെ അറിയിച്ചേനെ - നടപടി മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ല 
കൈയ്യടിയെല്ലാം ഞങ്ങള്‍ക്കെന്ന രീതി അംഗികരിക്കാനാകില്ല; സിപിഐക്കെതിരെ ആഞ്ഞടിച്ച് കോടിയേരി 

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ സിപിഐ സ്വീകരിച്ച നടപടിക്കെതിരെ ആഞ്ഞടിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രി സഭാ യോഗത്തില്‍ നിന്നും മാറി നില്‍ക്കാനുള്ള സിപിഐ തീരുമാനം ശത്രുപക്ഷത്തുള്ളവര്‍ക്ക് ആഹ്ലാദിക്കാനാണ് സഹായകമായതെന്നും കോടിയേരി പറഞ്ഞു.

മുന്നണിക്കകത്ത് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി പരിഹരിക്കുക എന്നതാണ് മുന്നണി മര്യാദ. തോമസ ചാണ്ടിയുടെ വിഷയത്തില്‍ എജിയുടെ നടപടിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു അടിയന്തിര എല്‍ഡിഎഫ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നടപടി ക്രമങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് മന്ത്രിസഭയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള സിപിഐ തീരുമാനം.

തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ എന്‍സിപി നേതൃത്വത്തിനോടും തോമസ് ചാണ്ടിയോടും അന്നു തന്നെ വന്ന് കാണാന്‍ മുഖ്യമന്ത്രി നിര്‍േദേശം നല്‍കിയിരുന്നു. എന്നാല്‍ എന്‍സിപി നേതൃയോഗം എറണാകുളത്ത് നടക്കുന്നതിനാല്‍ രാവിലെ കാണമെന്നായിരുന്നു എന്‍സിപി നേതൃത്വം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്  മന്ത്രിസഭായോഗത്തിന് മുന്‍പായി കാണണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. തുടര്‍ന്ന് രാവിലെ മുഖ്യമന്ത്രി സ്ഥിതി ഗതികള്‍ എന്‍സിപിയെയും തോമസ് ചാണ്ടിയെയും ധരിപ്പിക്കുയും രാജിയാണ് ഉചിതമെന്ന് അറിയിക്കുകയും ചെയ്തു. പിന്നാലെ കേന്ദ്രനേതൃത്വുമായി ചര്‍ച്ച ചെയ്ത് മണിക്കൂറികനകം വിവരം നല്‍കുമെന്ന് എന്‍സിപി അറിയിക്കുകയും ചെയ്തു. ഈ സമയത്താണ് തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് ഞങ്ങള്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ പറഞ്ഞത്. ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നെങ്കില്‍ അത് നേരത്തെ അറിയിക്കാമായിരുന്നെന്ന് കോടിയേരി പറഞ്ഞു

ചര്‍ച്ചയ്ക്കുള്ള അവസരം ഉണ്ടാക്കാന്‍ മന്ത്രി സഭായോഗം മാറ്റിവെക്കണമെന്ന നിലപാട് അല്ല സിപിഐ സ്വീകരിച്ചത്. സിപിഐയുടെ നടപടി  അപക്വമാണെന്നും നിശ്ചിത സമയത്തിനുള്ളില്‍ മന്ത്രി രാജിവെക്കുമെന്ന് അറിഞ്ഞതിന് പിന്നാലെ അതിന്റെ ഖ്യാതി ഞങ്ങള്‍ സ്വീകരിച്ച നടപടിയെ തുടര്‍ന്നാണെന്ന്  ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും കോടിയേരി പറഞ്ഞു. ഇത് മുന്നണി നടപടിക്ക് യോജിച്ചതല്ല. സര്‍ക്കാരായാല്‍ കൈയടികളും വിമര്‍ശനങ്ങളും ഉണ്ടാകും. കൈയടികള്‍ മാത്രം സ്വീകരിക്കുമെന്നത് മുന്നണി നടപടികള്‍ക്ക് യോജിച്ചതല്ല. മന്ത്രിയായതിന് ശേഷമായിരുന്നില്ല തോമസ് ചാണ്ടിക്കെതിരെ ആരോപണം ഉയര്‍ന്നത്. കൈയേറ്റ വിഷയത്തില്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കുക എന്നതാണ് എല്‍ഡിഎഫ്  കാഴ്ചപ്പാട്. തോമസ് ചാണ്ടിക്കെതിരായ ഉര്‍ന്ന ആരോപണം റവന്യൂ വകുപ്പ് കളകട്‌റെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് കിട്ടിയ റിപ്പോര്‍ട്ടില്‍ നയപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചത് കൊണ്ടാണ് എജിയുടെ നിയമോപദേശം സ്വീകരിച്ചത്. റിസോര്‍ട്ട് കമ്പനിയ്‌ക്കെതിരെ ഉയര്‍ന്ന നടപടിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കളക്ടറുടെ റിപ്പോര്‍ട്ടും ഇപ്പോഴത്തെ കളക്ടറുടെ രിപ്പോര്‍ട്ടും  പരസ്പര വിരുദ്ധമാണെന്നായിരുന്നു എജിയുടെ നിയമോപദേശം. ഇതിനെടുത്ത സമയം സ്വാഭാവികമാണ്. തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ തോമസ്ചാണ്ടിയുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സിപിഐയുടെ ആസ്വാഭാവിക നടപടിയെന്നും കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com