പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.ലത അന്തരിച്ചു

കൃഷി ഓഫീസറായിരിക്കെ ജോലി രാജിവെച്ചായിരുന്നു മുഴുവന്‍ സമയ പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്ക് ലത ഇറങ്ങുന്നത്
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.ലത അന്തരിച്ചു

റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറും, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയുമായ ഡോ.എ.ലത(51) അന്തരിച്ചു. ചാലക്കുടി പുഴ സംരക്ഷണ സമിതി അംഗമായിരുന്നു. 

കൃഷി ഓഫീസറായിരിക്കെ ജോലി രാജിവെച്ചായിരുന്നു മുഴുവന്‍ സമയ പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്ക് ലത ഇറങ്ങുന്നത്. അതിരപ്പള്ളി സംരക്ഷണത്തിന് പുറമെ പത്രക്കടവ് ഉള്‍പ്പെടെ നിരവധി നദീ സംരക്ഷണ സമരങ്ങള്‍ക്ക് ഡോ.ലത മുന്നിലുണ്ടായിരുന്നു. 

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്‌സ്പീരിയന്‍സ് ഇന്‍ ലിങ്കിങ് ഓഫ് റിവേഴ്‌സ്, ഡൈയിങ് റിവേഴ്‌സ് തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com