കാനത്തിന്റെ പേരില്‍ വ്യാജ കമന്റ്; സിപിഐ സൈബര്‍ സെല്ലിലേക്ക്; പിന്നില്‍ സിപിഎം എന്ന് ആരോപണം

സിപിഎം പ്രവര്‍ത്തകരാണ് വ്യാജ അക്കൗണ്ട് ചമച്ച് തെറിവിളിച്ചത് എന്നാണ് സിപിഐ ആരോപിക്കുന്നത്
കാനത്തിന്റെ പേരില്‍ വ്യാജ കമന്റ്; സിപിഐ സൈബര്‍ സെല്ലിലേക്ക്; പിന്നില്‍ സിപിഎം എന്ന് ആരോപണം

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ-സിപിഎം സൈബര്‍ പോര് കടുക്കുന്നതിനിടിയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരില്‍ വ്യാജ അക്കൗണ്ട് ചമച്ച് പോസ്റ്റിട്ടതിനെതിരെ സിപിഐ സൈബര്‍ സെല്ലിലേക്ക്. മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ നിലപാടിനെപ്പറ്റി വിശദീകരിച്ചുകൊണ്ടുള്ള കാനത്തിന്റെ പോസ്റ്റിലാണ് കാനം രാജേന്ദ്രന്‍ എന്ന വ്യാജ അക്കൗണ്ടില്‍ നിന്ന് അസഭ്യ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റിന് താഴെ വ്യാപകമായി സിപിഎം അണികള്‍ അസഭ്യവര്‍ഷം നടത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് വ്യാജ അക്കൗണ്ട് ചമച്ച് തെറിവിളിച്ചത് എന്നാണ് സിപിഐ ആരോപിക്കുന്നത്. 

ഒരു പ്രസ്ഥാനം അതിന്റെ അണികള്‍ക്ക് നല്‍കിയ രാഷ്ട്രീയ വിദ്യാഭ്യാസം മനസ്സിലാക്കാന്‍ ഇവിടുത്തെ കമന്റുകള്‍ വായിച്ചാല്‍ മതി. ചീത്ത വിളി,വെല്ലുവിളി,എന്നിട്ട് ഉയര്‍ത്തിപ്പിടിക്കുന്നത് കമ്മ്യൂണിസവും സോഷ്യലിസവും...ഫ്ഫൂ... ഇതായിരുന്നു കാനത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട വ്യാജ കമന്റ്. ഇത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com