ചവറയില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ഷം; അമ്പതോളം പേര്‍ക്ക് പരിക്ക്

കൊല്ലം ചവറയില്‍ സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.
ചവറയില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ഷം; അമ്പതോളം പേര്‍ക്ക് പരിക്ക്

ചവറ: കൊല്ലം ചവറയില്‍ സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. എസ്ഡിപിഐ തെക്കന്‍ മേഖലാ ജാഥയ്ക്ക് സ്വീകരണം നല്‍കുന്നതിനുവേണ്ടി തയ്യാറാക്കിയ വേദിക്കും സിപിഎം ഏരിയ സമ്മേളനം നടന്ന വേദിക്കും സമീപമാണ് അക്രമണം നടന്നത്. 

നേതാക്കള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി വാഹനങ്ങള്‍ക്കും കേടുവരുത്തിയിട്ടുണ്ട്. സ്ഥലത്ത് പൊലീസ് ക്യാമ്പുചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com