'ഇടതുപക്ഷത്തിനേ മതങ്ങളെ ശുദ്ധീകരിക്കാനാവൂ'; ഇടത് രാഷ്ട്രീയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വാമി സന്ദീപാനന്ദഗിരി

ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതിനൊപ്പം ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ വിമര്‍ശിക്കാനും സന്ദീപാനന്ദഗിരി മറന്നില്ല
'ഇടതുപക്ഷത്തിനേ മതങ്ങളെ ശുദ്ധീകരിക്കാനാവൂ'; ഇടത് രാഷ്ട്രീയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വാമി സന്ദീപാനന്ദഗിരി

കൊച്ചി: ഇടതുപക്ഷ രാഷ്ട്രീയത്തിന് മാത്രമേ കേരളത്തില്‍ ഇപ്പോഴുള്ള മതങ്ങളെ ശുദ്ധീകരിക്കാന്‍ സാധിക്കുകയൊള്ളൂവെന്ന് സ്വാമി സന്ദീപാനന്ദഗിരി. കളമശ്ശേരി സിപിഎം ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതിനൊപ്പം ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ വിമര്‍ശിക്കാനും സന്ദീപാനന്ദഗിരി മറന്നില്ല. 

ഒരു മതത്തേയും പ്രതിനിധാനം ചെയ്യാത്തതിനാല്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് മതങ്ങളെ ശുദ്ധീകരികുമെന്നും മതങ്ങളുടെ നന്മകള്‍ക്കൊപ്പം നില്‍ക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പശുക്കളെ വീണ്ടും രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപി രാഷ്ട്രീയത്തേയും അദ്ദേഹം വിമര്‍ശിച്ചു. മയില്‍ ബ്രഹ്മചാരിയാണെന്ന് പറയുന്ന കാലമാണിത്. മതപരമായ വിഡ്ഢിത്തരങ്ങള്‍ വിളിച്ചു പറയുന്നവര്‍ രാജ്യത്ത് ഇല്ലാതിരിക്കണമെന്നും സന്ദീപാനന്ദഗിരി കൂട്ടിച്ചേര്‍ത്തു.

വിശ്വാസം, വര്‍ഗീയത, സമൂഹം എന്ന വിഷയത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വെച്ചായിരുന്നു സെമിനാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com