ഹാദിയ കേസ്: എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു

ഇത് രണ്ടാം തവണയാണ് എന്‍ഐഎ ഹാദിയയുടെ മൊഴിയെടുക്കുന്നത്
ഹാദിയ കേസ്: എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു

വൈക്കം: ഹാദിയ കേസില്‍ എന്‍ഐഎ സംഘം വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു. മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് എന്‍ഐഎ ഹാദിയയുടെ മൊഴിയെടുക്കുന്നത്. കേസില്‍ അന്വേഷണ പുരോഗതി നേരത്തെ സുപ്രീംകോടതിയില്‍ എന്‍ഐഎ അറിയിച്ചിരുന്നു. 27ന് ഹാദിയയെ കോടതിയില്‍ ഹാജരാക്കാനിരിക്കെ,അവസാന റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനായാണ് വീണ്ടും മൊഴിരേഖപ്പെടുത്തിയത്.

സൈക്കളോജിക്കല്‍ കിഡ്‌നാപ്പിങ്ങാണെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍.ഇത് സുപ്രീകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. 27ന് കേസ് തീര്‍പ്പാക്കുമെന്ന് എന്‍ഐഎക്കും ഹാദിയയുടെ പിതാവ് അശോകനും സുപ്രീംകോടതി ഉറപ്പു നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com