സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ല; സിപിഐയുടെ ഹീറോ ചമയല്‍ അംഗീകരിക്കില്ലെന്ന് എം.എം.മണി

തോമസ് ചാണ്ടി വിഷയത്തില്‍ ഹിറോ ചമയാനാണ് സിപിഐ ശ്രമിച്ചത്. ഇത് മുന്നണി മര്യാതയില്ലായ്മയാണെന്നും മന്ത്രി മണി
സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ല; സിപിഐയുടെ ഹീറോ ചമയല്‍ അംഗീകരിക്കില്ലെന്ന് എം.എം.മണി

മലപ്പുറം: സിപിഐക്കെതിരെ വീണ്ടും വിമര്‍ശനവുമായി മന്ത്രി എം.എം.മണി. സിപിഐയ്ക്ക് മുന്നണി മര്യാദയില്ലെന്ന് ആരോപിച്ച മന്ത്രി സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും പറഞ്ഞു. 

തോമസ് ചാണ്ടി വിഷയത്തില്‍ ഹിറോ ചമയാനാണ് സിപിഐ ശ്രമിച്ചത്. ഇത് മുന്നണി മര്യാതയില്ലായ്മയാണെന്നും മന്ത്രി മണി പറഞ്ഞു. വണ്ടൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മണിയുടെ  വിമര്‍ശനം. മുഖ്യമന്ത്രിയെ അറിയിക്കാതെയായിരുന്നു മൂന്നാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ സിപിഐ നിലപാടെടുത്തത്. സിപിഐ മുന്നണി മര്യാദ കാണിക്കാന്‍ തയ്യാറാകണമെന്നും മണി പറഞ്ഞു.

ഈ രീതിയില്‍ മുന്നോട്ടു പോകാനാണ് സിപിഎമ്മിന്റെ നീക്കമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും തീരുമാനിച്ചിരുന്നു. 

സിപിഎമ്മുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ സിപിഐ കേന്ദ്ര നേതൃത്വവും ഇടപെട്ടിരുന്നു. സിപിഎമ്മുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ കാനം രാജേന്ദ്രനോട് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന സുധാകര്‍ റെഡ്ഡിയുടെ നിര്‍ദേശത്തിന് പിന്നാലെ തന്നെ സിപിഐയ്‌ക്കെതിരെ വിമര്‍ശനവുമായി ആനത്തലവട്ടം ആനന്ദനും രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com